അയലക്കറി…..

 1. അയല മീന്‍ ( 6 എണ്ണം )
 2. തക്കാളി ( 2 എണ്ണം )
 3. വെളിച്ചെണ്ണ ( 3 ടീസ്പൂണ്‍ )
 4. പിരി മുളക് ( ഒരു പിടി )
 5. വറ്റല്‍ മുളക് ( ഒരു പിടി )
 6. കറിവേപ്പില ( രണ്ട് ഇതള്‍ )
 7. വെളുത്തുള്ളി ( 10 അല്ലി )
 8. ഇഞ്ചി ( ചെറിയ ഒരു കഷ്ണം )
 9. തേങ്ങ ( ഒരു തേങ്ങയുടെ പകുതി )
 10. മല്ലിപ്പൊടി ( 2 ടീസ്പൂണ്‍ )
 11. മഞ്ഞള്‍പ്പൊടി ( 1/4 ടീസ്പൂണ്‍ )
 12. കുടംപുളി ( 4 എണ്ണം )
 13. ഉപ്പ് ( ആവശ്യത്തിന് )

പാകം ചെയ്യുന്ന വിധം

 • അയല നന്നായി കഴുകി വെട്ടി വയ്ക്കുക.
 • തേങ്ങ ചിരണ്ടി അരച്ച് വയ്ക്കുക.
 • ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.
 • വറ്റല്‍ മുളകും പിരി മുളകും അല്പം വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് പൊടിക്കുക.
 • മണ്‍ചട്ടിയില്‍ പാകത്തിന് വെള്ളമെടുത്ത് പൊടിച്ച മുളക് പൊടി കലക്കുക.
 • പിന്നീട മഞ്ഞള്‍ പൊടി,മല്ലിപ്പൊടി, അരിഞ്ഞ തക്കാളി,നേരത്തെ തയ്യാറാക്കിയ
  പേസ്റ്റ്,കുടംപുളി,ഒരു ഇതള്‍ കറിവേപ്പില എന്നിവ ചേര്‍ത്ത് ഉപ്പുമിട്ട് ഇളക്കി വേവിക്കുക.
 • ചാറു ചെറുതായി കുറുകി വരുമ്പോള്‍ അയല ചേര്‍ക്കുക.
 • അയല വെന്തു പാകമാകുമ്പോള്‍ അരച്ച് വച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക.
 • തേങ്ങ ചേര്‍ത്തതിനു ശേഷം വീണ്ടും തിളപ്പിക്കുക.
 • നന്നായി തിളച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങി അതിലേക്ക് ബാക്കിയുള്ള കറിവേപ്പില മുകളില്‍ വിതറുക.
 • അതിനു ശേഷം മുകളില്‍ അല്പം പച്ച വെളിച്ചെണ്ണ ഒഴിക്കുക. ചൂടാറിയ ശേഷം ഉപയോഗിക്കാം.