കപ്പ ബിരിയാണി

കപ്പ – ഒരു കിലോചിരവിയ തേങ്ങ – അര മുറി പച്ചമുളക് – 6 എണ്ണം ഇഞ്ചി – 1 കഷണം ബീഫ് എല്ലോടു കൂടിയത് – ഒരു കിലോ (എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം. വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. ) മല്ലിപ്പൊടി – 4 ടീസ്പൂണ്‍ മുളകുപൊടി – 4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മീറ്റ് മസാലപ്പൊടി – 2 ടീസ്പൂണ്‍ സവാള വലുത് – 4 എണ്ണം വെളുത്തുള്ളി – 16 അല്ലി ചുവന്നുള്ളി – 8 എണ്ണം കുരുമുളക് – 1 ടീസ്പൂണ്‍ ഗരം മസാല പൊടിച്ചത് – 1 ടീസ്പൂണ്‍ ഉപ്പ് കറിവേപ്പില വെളിച്ചണ്ണ കടുക് – പാകത്തിന്

തയ്യാറാക്കുന്ന വിധം ബീഫ് കഴുകി പാകത്തിന് ഉപ്പു, 2 ടീസ്പൂണ്‍ മുളക് പൊടി , 2 ടീസ്പൂണ്‍ മല്ലിപ്പൊടി , അര ടീസ്പൂണ്‍ കുരുമുളക് പൊടി , അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക. സവോള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല യും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ( 20 മിനുട്ട് മീഡിയം തീയില്‍ കുക്കറില്‍ ) . ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി , ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച്‌ ചേര്‍ക്കുക. നന്നായി ഇളക്കണം. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് , മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. നല്ല വാസനയോടു കൂടിയ കപ്പ ബിരിയാണി റെഡി . വാഴയില കിട്ടുമെങ്കില്‍ ചൂടോടെ അതില്‍ വിളമ്പി കട്ടന്‍ ചായയുടെ കൂടെ വൈകുന്നേരം ആകുമ്പോഴേക്കും കഴിക്കാന്‍ പാകത്തിന് ഉണ്ടാക്കി തുടങ്ങിക്കോളൂ..