ചാവേറുകളുടെ മൃതദേഹങ്ങൾ ആനയെ കൊണ്ട് ചവിട്ടി ഇറക്കിയ കിണർ കാണാൻ ഒരു യാത്ര

മാമാങ്കം 💙
മാമാങ്കത്തിന്റെ ചരിത്രാവശേഷിപ്പുകളെ തേടി ഞാനും എന്റെ കൂട്ടുകാരനും നടത്തിയ യാത്രയാണിത് തിരുനാവായമലപ്പുറം ജില്ലയിൽ ഭാരതപ്പുഴയോട് ചേർന്നാണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ‘ നടന്നു വന്നിരുന്ന വാണിജ്യ ഉൽസവമായ മാമാങ്കം പിറവിയെടുത്തത് ഈ തിരുനാവായയിലാണ് മാഘമാസത്തിലെ മകം നാളിലാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മാമാങ്കം നടത്തി വന്നിരുന്നത് മാമാങ്കം എന്നത് ചരിത്ര പ്രസിദ്ധമായ വാണിജ്യ ഉൽസവമാണ് . വിദേശികളടക്കം ഈ വാണിജ്യ ഉൽസവത്തിൽ പങ്കെടുത്തിരുന്നു എന്ന് ചരിത്രത്തിൽ പറയുന്നു. ചേര ഭരണത്തിന്റെ പതനത്തോടെ മാമാങ്കത്തിന്റെ നടത്തിപവകാശം വള്ളുവകോനാ തിരിമാർക്ക് ലഭിച്ചു. മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം അല്ലെങ്കിൽ അധ്യക്ഷ സ്ഥാനമെന്നത് അക്കാലത്ത് അന്തസ്സിന്റെ ചിഹ്നമായിരുന്നു എന്നതിനാൽ രാജക്കന്മാർ ത്തിനു വേണ്ടി പരസ്പരം മൽസരിച്ചിരുന്നു കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോൾ അധ്യക്ഷ സ്ഥാനം സാമൂതിരിക്കായി ഇതിന് പ്രതിഷേധക സൂചകമായി മാമങ്കത്തിന്റെ അന്ന് വള്ളവകോനാ സാമൂതിരിയെ വധിക്കുവാനായി ചാവേറുകളെ അയച്ചിരുന്നു. ചാവേറുകൾ എന്നാൽ ശക്തമായ മത ശാസനയും വ്രതാനുഷ്ടാനങ്ങളും കൊണ്ട് മരണത്തെ വരിക്കാൻ തയ്യാറായി തന്നെയാണ് മാമാങ്കത്തിന് വരുക. ചാവേറുകൾ സാമൂതിരിയെ വധിക്കാനുള്ള ശ്രമത്തിനിടെ സാമൂതിരിയുടെ ശക്തരായ പടയാളികളോട് യുദ്ധം ചെയ്യുകയും അംഗബലം കുറവായതിനാൽ മരണം വരിക്കുകയും ചെയ്യുന്നു. വാണിജ്യ ഉൽസവമായി തുടങ്ങിയ മാമാങ്കം പിന്നീട് പ്രസിദ്ധിയാർജിച്ചത് ചാവേറുകളുടെ ഈ പടപൊരുതലിലൂടെയാണ് തിരുനാവായയിൽ പ്രധാനമായും 5 മാമാങ്ക ചരിത്ര സ്മാരകങ്ങളാണ് ഉള്ളത്
  1. മണി കിണർ
  2. നിലപാട് തറ
  3. മരുന്നറ
  4. ചങ്ങമ്പള്ളി കളരി
  5. പഴുക്കാ മണ്ഡപം
🖤 മണി കിണർ
മാമാങ്ക സ്മാരകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മണി കിണർ. തിരുനാവായയിൽ കൊടക്കല്ല് എന്ന സ്ഥലത്താണ് ഇതു ള്ളത് മാമാങ്കത്തിൽ മരണപ്പെടുന്ന പാ വെറുക്കളെ കാളവണ്ടിയിൽ നിറച്ച് ഇവിടെ കൊണ്ടുവരികയും ആനകള ഉപയോഗിച്ച് കിണറിലേക്ക് തട്ടി മാറ്റിയിരുന്നു എന്നാണ് ചരിത്രം 🖤 നിലപാട് തറ
മണിക്കിണർ കണ്ടതിനു ശേഷം അടുത്ത് തന്നെയുള്ള നിലപാട് തറ കാണാൻ ആണ് ഞങ്ങൾ പോയത് .
മാമാങ്കത്തിനു .രക്ഷാ പുരുഷ സ്ഥാനം വഹിക്കുക സാമൂതിരി വാളും പിടിച്ച് എഴുന്നള്ളിയത് ഇവിടെയാണ്. പഴയൊരു ഓട്ടുകമ്പനിയുടെ പറമ്പിലാണ് നിലപാട് തറ സ്ഥിതി ചെയ്യുന്നത്. 🖤മരുന്നറ
മാമാങ്കത്തിൽ പരിക്കേൽക്കുന്ന പ്രധാന പടതലന്മാർക്ക് ഇവിടെയാണ് പച്ച മരുന്നുകൾ ഉപയോഗിച്ച് ചികിൽസിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു, മറ്റൊരു ചരിത്രം മാമാങ്കത്തിനുള്ള വെടിമരുന്നുകൾ സൂക്ഷിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത് എന്നതാണ്.വെട്ടുകല്ലിലാണ് ഇത് നിർമ്മിച്ചെടുത്തിരിക്കുന്നത് 🖤ചങ്ങമ്പള്ളി കളരി
മാമാങ്കത്തിൽ പരിക്കേൽക്കുന്ന തന്റെ പടയാളികൾക്ക് പരിക്ക് പറ്റുമ്പോൾ ചികിൽസിക്കാനായി കർണ്ണാടകയിൽ നിന്ന് എത്തിച്ച വൈദ്യൻമാരെയാണ് ഇവിടെ കുടിയിരുത്തിയത്. തൊട്ടടുത്ത് തന്നെയായി കളരി അഭ്യസിച്ച കളരി തറയും ഉണ്ട് 🖤പഴുക്കാ മണ്ഡപം
നിളയിലെ മണൽപ്പരപ്പിലാണ് മാമാങ്കം നടന്നിരുന്നത്. ഇത് വീക്ഷിക്കാനായി രാജക്കന്മാർ നിന്നിരുന്ന സ്ഥലമാണിത് . തിരുന്നാവായ ക്ഷേത്രത്തിനു തൊട്ടടുത്തായി നിളക്ക് അരികിലായാണ്.ഇത് ചെയ്യുന്നത്. സ്മാരകങ്ങൾ കണ്ടതിനു ശേഷം ഞങ്ങൾ ഭാരതപ്പുഴയുടെ മണൽപ്പരപ്പിലൂടെ കുറച്ച് ദൂരം നടന്നു. എത്രയാ മാമാങ്കത്തിനു സാക്ഷിയായ ഭാരതപ്പുഴ മൂകസാക്ഷിയായി ഒഴുകി കൊണ്ടിരിക്കുന്നു ©Manu Wanderlust 🖤വീഡിയോ ലിങ്