ഞാനും ചാടി 13000 feet മുകളിൽ നിന്ന് ഒരു ആകാശ ചാട്ടം. അതും പിറന്നാളിന്റെ അന്ന്.

ഒത്തിരി നാളത്തെ ആഗ്രഹം, ചെറിയൊരു ഭയം കാരണം ( പേടി അല്ലാട്ടോ 😂 ) ഒരിക്കലും നടക്കാൻ ചാൻസ് ഇല്ല എന്ന് കരുതിയ ഒരു ആഗ്രഹം ഒരു മുട്ടൻ സർപ്രൈസയിലൂടെ ചങ്കു കെട്ടിയോൻ സാധിച്ചു തന്നു.

ഞാനും ചാടി 13000 feet മുകളിൽ നിന്ന് ഒരു ആകാശ ചാട്ടം. അതും പിറന്നാളിന്റെ അന്ന്.

കുഞ്ഞിലേ മുതലേ ഉയരം നല്ല പേടിയുള്ള കൂട്ടത്തിലായിരുന്ന്നു, അത് ഒത്തിരി വലിയ ഹൈറ്റ് ഒന്നും വേണ്ട , ചെറിയൊരു ഏണി ആണെങ്കിൽ പോലും 4 പടി ചവിട്ടി കഴിഞ്ഞാൽ ചങ്കു ടപ്പേയ് ടപ്പേയ് ന്നു ഇടിക്കാൻ തുടങ്ങും.

പക്ഷെ ആ പേടി എങ്ങനെയെങ്കിലും മാറ്റി എടുക്കണം എന്ന ചിന്ത ഉള്ളിലുണ്ടായിരുന്നു. അങ്ങനെ എപ്പോളോ ആണ് സ്‌കൈ ഡൈവ് എന്നൊരു ആഗ്രഹം / അത്യാഗ്രഹം എന്റെ ഉള്ളിൽ കടന്നു കൂടിയത്‌.

രാവിലെ സ്‌കൈ ഡൈവ് സമയത്തിനും ഒരു 1 മണിക്കൂർ നേരത്തെ തന്നെ സ്ഥലത്തെത്തി. ഞാനും, ചേട്ടായിയും ( my husband ) പിന്നെ ഒരു ഫ്രണ്ടും.

ചെന്നപ്പോ എനിക്കത്ര പേടിയൊന്ന്നുമില്ലാരുന്നുട്ടോ – പിന്നെ സ്നേഹമുള്ള ഭർത്താവും കൂട്ടുകാരനും ഓരോരോ ഇല്ലാ കഥകൾ പറഞ്ഞു എന്റെ ഉള്ള ധൈര്യം ചോർത്തിക്കൊണ്ടിരുന്നു. അപ്പോളാണ് അടുത്തുള്ള ഗ്രൗണ്ടിൽ നല്ല തിരക്ക്. പോയി നോക്കിയപ്പോളാണ് മനസിലായത് – അത് ഇതിനു മുന്നേ പോയവർ ചാടുന്നത് കാണുന്നതിനുള്ള തിരക്കാണ്. ഹൂ.. അപ്പോഴാണ് ശരിക്കും ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ള ഒരു കംപ്ലീറ്റ് പിക്ചർ എനിക്ക് കിട്ടിയത്. അങ്ങ് ദൂരെ ആകാശത്തു ഒത്തിരി മുകളിൽ വളരെ ചെറുതായി പ്ലെയിൻ കാണാം. അതിൽ നിന്നും പൊട്ടു പോലെ എന്തോ വീഴുന്നു. പതിയെ പതിയെ പൊട്ടിന്റെ വലുപ്പം കൂടി വന്നു. ഇത്തിരി കഴിഞ്ഞപ്പോളേക്കും പാരച്ചൂട്ട് നിവർന്നു. കളർ ഒക്കെ നമുക്കെ വ്യക്തമായി തുടങ്ങി.

അത്രേം കണ്ടപ്പോളേക്കും ഞാൻ ഓഫീസിലേക്ക് കേറി .. എന്തിനാ വെറുതെ എന്റെ ധൈര്യം കൂട്ടുന്നത് 📷;) 😛

ഓഫീസിൽ ബുക്കിംഗ് നമ്പരൊക്കെ പറഞ്ഞു. അവര് വെയിറ്റ് ഒക്കെ എടുത്തു. ഒരു എഗ്രിമെന്റ് ഒക്കെ സൈൻ ചെയ്യിപ്പിച്ചു.

പിന്നെ എന്റെ കൂടെ ചാടാൻ പോകുന്ന ഇൻസ്‌ട്രുക്ടർ വന്നു പരിചയപ്പെട്ടു. ഒരു കിടു മനുഷ്യൻ. പേര് ബില്ലി.

ഇവിടെ സായിപ്പുമാര് മിക്കവാറും നമ്മൾ നേർവസ് ആണെന്ന് കണ്ടാൽ ആശ്വസിപ്പിക്കുന്നതിനു പകരം എന്തെങ്കിലും കോമഡി ഒക്കെ പറഞ്ഞ ചിരിപ്പിച്ച ഹാപ്പി ആക്കും. ചാടുമ്പോ ഇടാനുള്ള ഡ്രസ്സ് ഒക്കെ പുള്ളി എടുത്ത് തന്നു. പിന്നെ ഹാർനെസ് ഒക്കെ ഇടീപ്പിച്ചു. പുള്ളിയുടെ ഹാർനെസ്സുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരു കണ്ണെക്ടർ ഉണ്ട്..അത് മുകളി ചെന്നിട്ടാണ് ഇടുക. എനിക്ക് കുറെ ഇൻസ്‌ട്രുക്ഷൻസ് തന്നു. അതായതു ചാടുന്ന മോമെന്റിൽ എങ്ങനെ ആരിക്കണം നമ്മുടെ ബോഡി പോസ്റർ , ചാടി കഴിയുമ്പോ എന്ത് ചെയ്യണം, ലാൻഡിംഗ് ടൈമിൽ എന്ത് ചെയ്യണം അങ്ങനെ അങ്ങനെ .. പിന്നെ എക്‌സിറ്റമെന്റ് കൊണ്ടും പേടികൊണ്ടും ഒക്കെ ബ്രൈനിൽ എല്ലാം ഇങ്ങനെ കൊഴഞ്ഞു മറിഞ്ഞിരിക്കുവാരുന്നു കേട്ട.

ഞങ്ങളെ ഒരു വളരെ ചെറിയ പ്രൊപ്പല്ലർ പ്ലൈനിൽ ആണ് മുകളിലോട്ട് കൊണ്ടുപോകുന്നെ. എന്റെ കൂടെ വേറെ ഒരു റഷ്യക്കാരി കൂടി ഉണ്ട് ചാടാൻ – പുള്ളിക്കാരിയുടെ ഇൻസ്‌ട്രുക്ടറും. ഇത് പുള്ളിക്കാരിയുടെ 4 ആമത്തെ ചാട്ടം ആണ്. അത് കൊണ്ടു തന്നെ ആണ് തോന്നണു പുള്ളിക്കാരി വളരെ കൂൾ ആണ്. സൊ ഞാനും എന്നോടുതന്നെ കൂൾ കൂൾ എന്ന് പറഞ്ഞു കൊണ്ടിരുന്നു മനസ്സിൽ.

വിമാനം മുകളെക്കെ പൊങ്ങി പൊങ്ങി ഹെയ്‌ഗ്ത് കൂടി വരുന്നത് ശരിക്കും ഫീൽ ചെയ്തു. അടിപൊളി കാഴ്ചകൾ ആണ് മുകളിൽ നിന്നും. ഇത്ര ചെറിയ വിമാനത്തിന്റെ വലിയ വിൻഡോയിൽ കൂടി താഴോട്ടെ കാണുന്നത് ആദ്യമായിട്ടാണ്. സൂപ്പർ വ്യൂ.

പക്ഷെ അതൊന്നെ ആസ്വദിച്ച വരുമ്പോളേക്കും നമുക്കെ തോന്നും ഓ നമ്മൾ ചാടാനുള്ള ടൈം അടുത്ത വന്നോണ്ടിരിക്കുവാനല്ലോന്നെ. അതിനിടക്ക് ഇൻസ്‌ട്രുക്ടർ വീഡിയോ എടുക്കും ഫോട്ടോ എടുക്കും, പിന്നെ ചാടുമ്പോ ചിരിച്ചോണം ക്യാമറയെ നോക്കണം എന്നൊക്കെ പറഞ്ഞു. പിന്നെ ഫൈനലി പുള്ളിടെ ഹാർനെസ്സ് എന്റെ യും ആയി കണക്ട് ചെയ്തു. പിന്നെ പുള്ളിയുടെ ഒരു ഡയലോഗും – എന്റെ ആദ്യത്തെ ജമ്പ് ആട്ടോ. വിഷ് മി ലക്ക് എന്നൊക്കെ. 📷;) ചുമ്മാ എന്നെ പേടിപ്പിക്കാൻ!

ആദ്യം എന്റെ ഊഴം ആരുന്നു. ഇൻസ്‌ട്രുക്ടർ വിമാനത്തിന്റെ ഡോർ തുറന്നു. ഞാൻ പതിയെ നിരങ്ങി നിരങ്ങി മുന്നോട്ടെ നീങ്ങി ഇൻസ്‌ട്രുക്ടർ പുറകെയും. ഫസ്റ്റ് കാലു താഴോട്ടു തൂക്കിയിട്ട ഇരുന്നു . ചെറുതായി ഞാൻ ഒന്ന് താഴോട്ടു നോക്കി.. ഹൂ.. താഴെ ഉള്ളതൊന്നും കാണാൻ വയ്യ.. കുറെ മേഘങ്ങൾ, അങ്ങ് താഴെ കുറച്ചു പച്ചപ്പ്‌ .. കിളികൾ ൨ ൩ എണ്ണം പറന്നു പോയി.. ഒറിജിനൽ പക്ഷി അല്ലാട്ടോ.. എന്റെ കിളി.. ഹ ഹ

നോക്കണ്ടാരുന്നുന്നെ തോന്നി പോയി. ഇനിയും ഞാൻ കുറച്ചൂടെ നിരങ്ങി മുന്നോട്ടു നീങ്ങണം അതായതു പുറകിലുള്ള ഇൻസ്‌ട്രുക്ടർ വിമാനത്തിൽ നിന്ന് താഴോട്ട് കാലിട്ട് ഇരിക്കുന്ന വരെ.. അതായത് ഞാൻ പുള്ളിയുടെ ഹാർനസ്സിൽ തൂങ്ങി ആകാശത്തു ഇങ്ങനെ കിടന്നു.. ഹൂ എന്റെ സാരേയ്…

കുറച്ചു സെക്കൻഡ്‌സ് അങ്ങനെ കിടന്നു . പിന്നെ ഒറ്റ ചാട്ടം.

സന്ദോഷം ആണോ എക്സിറ്റമെന്റ് ആണോ പേടി ആണോ.. ശരിക്കും പറഞ്ഞാൽ ഒന്നുമില്ലാരുന്നു.. ഫുൾ ഒരു അമ്പരപ്പ്.!!

താഴോട്ടു ചാടമുമ്പോ നമ്മൾ എവിടേം കണക്റ്റ് അല്ലല്ലോ. പാരച്ചൂട്ട് നിവരുന്ന സമയം വരെ ഒരു കണക്ഷനും ഇല്ലാണ്ട് ഇങ്ങനെ താഴോട്ടു വീഴുകയാണ്. കൂടെ ഇൻസ്‌ട്രുക്ടർ ഉണ്ടെങ്കിലും അത് നമുക്കെ ഫീൽ ചെയ്യില്ല. 13000 ഫീറ്റ് ( 4 കിലോമീറ്റെർ) മുകളിൽ നിന്ന് ചാടുമ്പോൾ നമുക്കെ 1 മിനിറ്റ് ഫ്രീ ഫാൾ കിട്ടും. പക്ഷെ സാധാരണ സ്‌കൈ ഡൈവ്‌ വിഡിയോസൊക്കെ കണ്ടിട്ട് ഞാൻ വിചാരിച്ചിരുന്നത് നമ്മളിങ്ങനെ പക്ഷിയെപ്പോലെ ഇങ്ങനെ പറന്നു നടക്കുന്ന ഫീൽ ആണെന്നാണ്. പക്ഷെ ശരിക്കും നമ്മൾ താഴോട്ടു നല്ല സ്പീഡിലാണ് വീഴുന്നത്. ആ സ്പീഡ് നമുക്കെ അറിയാൻ പാട്ടും. പിന്നെ ഒരു രക്ഷയുമില്ലാത്ത കാറ്റായിരുന്നു കേട്ടോ. എങ്ങാനും നമ്മുട വായൊന്നു തുറന്നു പോയാൽ അടക്കാൻ പറ്റില്ല. 📷;) . പിന്നെ കാറ്റ് കേറിയിട്ടേ കണ്ണൊക്കെ നിറയും. എനിക്കൊരു സ്‌കൈ ഡൈവ് ഗ്ലാസ് ഒക്കെ കിട്ടിയിരുന്നു.പക്ഷെ അതിനിടക്കൂടെയും കാറ്റ് കണ്ണിൽ എത്തി.

നല്ലൊരു എക്സ്പീരിയൻസ് ആണ്. മേഘങ്ങൾക്കിടയിലൂടെ നമ്മൾ താഴോട്ടു ഇങ്ങനെ വീഴുന്നു. ഹൂ.. എനിക്കറിഞ്ഞൂടാ അതെങ്ങനെ വിവരിക്കണം എന്ന്. ‘ഫ്രീ ഫാൾ’ ടൈമിൽ നമുക്ക് അതികം ഒന്നും കാണാൻ പറ്റില്ല.

ശരിക്കും ഞാൻ കാഴ്ചകൾ കണ്ടു തുടങ്ങിയത് പാരച്ചൂട്ട് നിവർന്നിട്ടാണ്. അപ്പോളേക്കും അഡ്രിനാലിൻ റഷ് ഒക്കെ കുറച്ചു കുറഞ്ഞു.. പിന്നെ കാഴ്ചകളൊക്കെ കാണാവുന്ന ഒരു ഉയരത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ഫ്രീ ഫാൾ മാറിയിട്ട് പാരച്ചൂടിൽ തൂങ്ങി കിടക്കുന്ന ഒരു ഫീൽ കിട്ടി.

ഒരു അച്ചീവ്‌മെന്റ് ഫീലും സന്ദോഷവും ഒക്കെ തോന്നി. അതൊക്കെ ഒന്ന് ആസ്വദിച്ചു വന്നപ്പോളേക്കും ഇൻസ്‌ട്രുക്ടർ പുള്ളി ഒറ്റ കറക്കം പാരച്ചൂട്ട് .. ഹൂ..അതും ഒരു എക്സ്പീരിയൻസ് ആയരുന്നു.

പറച്ചുടെ ഒക്കെ നിവർന്നു കുറച്ചു കഴിഞ്ഞപ്പോൾ ബില്ലി പറയുവാണ്. ‘ this is the important pasrt of this jump – you should listen carefully, otherwise there is high chance to break your legs’ എന്നോട് ലാൻഡിംഗ് ടൈമിൽ കാലു നന്നായി പൊക്കി പിടിക്കണം എന്ന് പറഞ്ഞു പുള്ളി. അതായതു ലാൻഡ് ചെയ്യുമ്പോ ഫസ്റ്റ് പുള്ളിയുടെ കാലു വേണം തറയിൽ കുത്താൻ , ആദ്യം നമ്മുടെ കുത്തിയാൽ റിസ്ക് ആണ്.

പക്ഷെ ലാൻഡിംഗ് ഒക്കെ സ്മൂത്ത് ആരുന്നു. സുരക്ഷിതമായി ആ പുൽ മയ്യിത്താനത് വന്നിറങ്ങി.

When you want something, all the universe conspires in helping you to achieve it 📷:) ✌️✌️

ന്യൂസിലൻഡിലെ നോർത്ത് ഐസ്ലാൻഡിലുള്ള ‘ Go Skydive’ വഴിയാണ് ഞാൻ ചാടിയതു.

ഇവിടുള്ള ‘Grabone’ സൈറ്റിൽ ഇടക്ക് ഓഫറുകൾ വരാറുണ്ടെട്ടോ – ചിലപ്പോ 50% വരെ നമുക്കെ പ്രൈസ് ഓഫ് കിട്ടും

©Donna Maria Jolly