നാടൻ മട്ടൺ കറി….

നാട്ടിൻ പുറത്ത് ജീവിക്കുന്നതു കൊണ്ട് നല്ല ശുദ്ധമായ ഭക്ഷണം കഴിച്ച് ജീവിക്കാം എന്നൊരു ഗുണമുണ്ട്.

ഇത് തനി നാടൻ മട്ടണായതു കൊണ്ട് രുചി കുറച്ചു കൂടുതലാണേ….

റെസിപ്പി പറയാം……

മട്ടൺ കഴുകി വെള്ളം കളഞ്ഞെടുക്കുക…..
ഇതിലേക്ക് ആവശൃത്തിന് ഉപ് ,മഞ്ഞൾ പൊടി ,കുരുമുളക്പൊടി ചേർത്ത് മിക്സ് ചെയ്ത് ഒരു മണിക്കൂർ വെക്കുക..

കുക്കർ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ,ഗ്രാമ്പൂ , ഏലക്ക , പട്ട ഇട്ട് പൊട്ടിക്കുക.
ഇതിലേക്ക് ഒരു കപ്പ് ചറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക…

ആവശൃത്തിന് വെളുത്തുള്ളി , ഇഞ്ചി , ചെറിയ ഉള്ളി , വലിയ ജീരകം ഇവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കുക.
കറിവേപ്പിലയും ചേർക്കുക.

ഒന്നു കൂടി വഴറ്റി ആവശൃത്തിന് മല്ലിപ്പൊടി , മുളക് പൊടി , മഞ്ഞൾ പ്പൊടി , കുരുമുളകു പൊടി ചേർത്ത് ചെറിയ തീയിൽ വഴറ്റുക….

മാറ്റിവെച്ച മട്ടൺ ഇതിലേക്ക് ചേർക്കുക..
പാകത്തിന് ഉപ്പു ചേർത്ത് നന്നായി മിക്സ് ചെയ്ത്
കുറച്ചു വെള്ളമൊഴിച്ച് കുക്കർ അടച്ചു വേവിക്കുക.

ഒരു പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞതും ,കറിവേപ്പിലയും മൂപ്പിച്ച് വേവിച്ച മട്ടണിലേക്ക് ചേർക്കുക……

ഒന്നു സെറ്റായ ശേഷം കഴിക്കാം….
പത്തിരി , ചപ്പാത്തി , വെള്ളപ്പം എല്ലാത്തിൻെറ കൂടെയും ചേർത്ത് കഴിക്കാം…….

പാചകക്കുറിപ്പ് : ഖൈറുന്നിസ ഹംസ