നെയ്മീൻ ഫ്രൈ

നെയ്മീൻ – അര കിലോ
പെരുംജീരകം – അര ടീസ്പൂണ്‍
ഗ്രാമ്പു – കാൽ ടീസ്പൂണ്‍ പൊടിച്ചത്
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞൾ പൊടി – കാൽ ടീസ്പൂണ്‍
മല്ലി പൊടി – അര ടീസ്പൂണ്‍
ചെറുനാരങ്ങ നീര് – 5 ടീസ്പൂണ്‍
വെളിച്ചെണ്ണ
കറിവേപ്പില
കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴികെ ബാക്കി എല്ലാം കൂടെ മിക്സ്‌ ചെയ്തു 1 മണികൂര് മസാല പിടിക്കാൻ വേണ്ടി വെയ്ച്ചതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം കറിവേപ്പില തണ്ട് നീകം ചെയ്തെ നീളനെ ഇടുക അതിനു മുകളിലായി മീൻ കഷണം ഇട്ടു ഫ്രൈ ചെയ്തു എടുക്കാം
ഇങ്ങിനെ ചെയ്യുന്നതുകൊണ്ട് (കറിവേപ്പിലയുടെ മുകളിൽ ഇടുന്നതുകൊണ്ട് ) നിങ്ങളുടെ ഫ്രൈ പാൻ ഇനി കൊറേ പഴയത് ആണ് എങ്കിൽ അതിൽ മീൻ കരിഞ്ഞു അടിയ്ക്ക് പിടിച്ചു പോകാതിരിക്കാൻ കഴിയും ടേസ്റ്റ് ഉം കൂടും ട്ടോ