നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്

അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാം
ചുട്ടെടുത്ത ചിക്കൻ കഴിച്ചിട്ടുണ്ടോ..? നാട്ടിൽ തന്തൂരി,കെബാബ്,ബാർബിക്യൂ,ടിക്കാ എന്ന പല തരത്തിലുള്ള വെറൈറ്റികളുണ്ടങ്കിലും ഇപ്പോൾ ജനകീയമായിരിക്കുന്നത് അറബി നാട്ടിൽ നിന്നും കുടിയേറിയ അൽഫഹം തന്നെ. മലബാറിലെ ഹോട്ടലുകളിൽ യഥേഷ്ടം ലഭിക്കുന്ന ഈ വിഭവം ഒരു ഗ്രില്ലും അൽപ്പം ചിരട്ടയുമുണ്ടങ്കിൽ വീടുകളിൽ വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്.നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്.എന്നാൽ തെക്കൻ കേരളത്തിൽ ഇത് അത്രയ്ക്ക് സജീവമായ ഒരു വിഭവമല്ല എന്ന് തോന്നുന്നു.


ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പുതിനയില ,തൈര് ,മഞ്ഞള്‍പ്പൊടി ,മുളക് പൊടി ,ചിക്കന്‍ മസാല ,വിനാഗിരി ,കുരുമുളക് പൊടി ,ഉപ്പ് . എല്ലാം കൂടി മിക്സ്  ചൈയ്ത മസാല കൂട്ടിൽ ചിത്രത്തിൽ കാണുന്ന രീതിയിൽ മുറിച്ചെടുത്ത (ചെറുതാക്കുന്നതിൽ കുഴപ്പമില്ല) ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക.
അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം. ഇത് നമ്മുടെ കേരള സ്റ്റയില്‍ ആയതുകൊണ്ട് കുറച്ചു എരുവ് കൂടുതലായിരിക്കും  ഇത്അൽപ്പം ബട്ടറോ ഓയിലോ ചിക്കനിൽ തേച്ചാൽ ഒന്ന് കൂടെ ഉസാറാകും. (അൽഫഹം ഗ്രില്ല് മാർക്കറ്റുകളിൽ ലഭ്യമാണ്).
ചിത്രം : ഫുഡ്‌ ഹണ്ടർ സാബു