കാലത്ത് 5 മണിക്ക് എഴുന്നേറ്റ് ഭാണ്ഡവും കെട്ടി ഇറങ്ങി. ദാസന് ഫ്ലൈറ്റ് പിടിക്കാൻ എയർപോർട്ടിലേക്ക് പോയി. ഞങ്ങൾ ട്രെയിൻ പിടിക്കാൻ റയിൽവേ സ്റ്റേഷനിലേക്കും. ഞങ്ങൾ താമസിച്ചിരുന്ന "ശ്യാം ഗസ്റ്റ് ഹൗസിൽ" നിന്ന് 1km-ഇൽ താഴെയെ ഉള്ളൂ സ്റ്റേഷനിലേക്ക്. 6.30ന്റെ ട്രെയിൻ പിടിക്കാൻ ഞങ്ങൾ 6.20ഓടെ ഓടി കിതച്ച് എത്തി. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഗുവാഹത്തി ...

എന്റെ രാജസ്ഥാൻ യാത്രയുടെ ആദ്യഭാഗം വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി. ആദ്യ ഭാഗം വായിച്ച ശേഷം യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അന്വേഷിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരോടും എന്റെ സ്നേഹം പങ്കുവെച്ചുകൊണ്ട് യാത്രയുടെ ആറാം  ദിവസത്തിലേക്ക് കടക്കട്ടെ..... ആറാം ദിവസം ജോധ്‌പൂരിന്റെ തിരക്കുകളിലേക്ക് ഉണർന്ന ഞങ്ങൾ രാവിലെ 7 മണിക്ക് തന്നെ  അടുത്തുള്ള ...

ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം--------------------------------------------------മുന്നൊരുക്കങ്ങളൊന്നും ഇല്ലാത്ത ഒരു യാത്ര. ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ഞങ്ങൾ കാറുമെടുത്ത് ഇറങ്ങി. എങ്ങോട്ടെന്നോ എത്ര ദിവസമെന്നോ ഒന്നും തിട്ടപ്പെടുത്തിയിട്ടില്ല. ഗുണ്ടൽപേട്ട് വഴി മൈസൂർ പിടിക്കാമെന്ന് വഴി മദ്ധ്യേ ധാരണയായി. 160 ഓളം കിലോമീറ്റർ പിന്നിട്ട് ഏകദേശം 10.30ഓടെ ഞങ്ങൾ ഗുണ്ടൽപേട്ട് എത്തി. ഒരു മസാലദോശ അകത്താക്കി വീണ്ടും യാത്ര തുടർന്നു. ...

ശ്രീലങ്കയിലെ രാജപക്സ അന്താരാഷ്ട്ര വിമാനത്താവളം.ആളൊഴിഞ്ഞ, വിമാനങ്ങൾ ഇറങ്ങാത്ത ഈ എയർപോർട്ട് തെക്കൻ ശ്രീലങ്കയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈയിടെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഗോതബയ രാജ്പക്സ ജയിച്ചതോടെ ഭരണം മാറിയതിനാൽ ഇത്രയും കാലം അവഗണിക്കപ്പെട്ടിരുന്ന ഈ എയർപോർട്ട് അടുത്തു തന്നെ മറ്റു അന്താരാഷ്ട്ര എയർപോർട്ടുകൾ പോലെ പ്രാധാന്യം നേടും എന്നാണ് പ്രതീക്ഷ. ഇപ്പോൾ കൊളംബോ  എയർപോർട്ട് മാത്രമാണ് അന്താരാഷ്ട്ര ...

രാവിലെ നാലുമണിക്ക് തന്നെ ഉണർന്നു കൊതുകുകൾ ഉണർത്തി എന്ന് പറയുന്നതാവും ശരി 5 മണി ആയപ്പോഴേക്കും പെട്ടികെട്ടി ഞാൻ റെഡി.  മസായി മാറാ... മസായി മാറാ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. 6.30  ആയപ്പോഴേക്കും അലക്സ്‌ എത്തി. ടൗണിലേക്കുള്ള യാത്ര ആരംഭിച്ചു.  30 മിനിറ്റ് യാത്ര. ട്രാഫിക് കാരണം ഒന്നര മണിക്കൂറെടുത്തു.  നെയ്റോബി നഗരഹൃദയത്തിൽ നിന്ന് ...

മഞ്ഞുപെയ്തു ടോപ്സ്റ്റേഷൻ കടന്ന്  സ്വപ്‌നഭൂമിയിലേക്ക് ♥സഞ്ചാരികൾക്ക്ദൃ ശ്യവിരുന്നൊരുക്കി മൂന്നാർ ടോപ്‌സ്റ്റേഷൻ  .ടോപ്‌സ്റ്റേഷന്‍.... ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും...ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം . ഇദ് ഒരു ഹണിമൂൺ ട്രിപ്പ് കൂടിയാണ് ..പൊണ്ടാട്ടിയുടെ ഒരു ആഗ്രഹം ആയിരുന്നു മൂന്നാർ പോകണം എന്നുള്ളദ്.അതുകൊണ്ടു ...

എന്നെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്വപ്ന ഭൂമിയായിരുന്നു രാജസ്ഥാൻ. പല പല കാരണങ്ങളാൽ നീട്ടി വച്ച ആ യാത്ര ഒടുവിൽ യാഥാർഥ്യമായത് കഴിഞ്ഞ സെപ്റ്റംബറിലാണ്🙃. പത്തു ദിവസം എന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ രാജസ്ഥാൻ കാഴ്ചകൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ട് ഉദയ്പൂർ , ജയ്സാൽമീർ, ജോധ്പൂർ, ജയ്പൂർ, പുഷ്കർ, അജ്മീർ എന്നീ പ്രധാന നഗരങ്ങളിലേക്ക് യാത്ര പരിമിതപ്പെടുത്തേണ്ടി ...

ലങ്കാവിയിൽ നിന്നും തിരികെ ഫെറി കടന്നു Kuala Perlis എത്തി. അവിടെ നിന്നും Kuala Lumpur ഇലേക്ക് bus കയറി.മലേഷ്യയുടെ തലസ്ഥാനമാണ് ക്വാലാലംപൂർ. ഇവിടുത്തെ പ്രധാന ആകർഷണം 451 മീറ്റർ ഉയരമുള്ള pertronas twin tower ആണ്. ലോകത്തിലെ ഏറ്റവും വലിയ ട്വിൻ ടവറുകൾ ആണിത്. ഒരു സ്കൈബ്രിഡ്ജും നിരീക്ഷണ ഡെക്കും ഇതിൽ ഉണ്ട്. Petronas ...

കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആനചാടികുത്തും വെൺമേഘ കടൽ ഒഴുകുന്ന കൊളുക്കുമലയും.കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ പുലികുട്ടി TB 350 യുമായി കാടു കയറുമ്പോൾ മനസ്സിൽ മുഴുവൻ ഇതൊക്കെ തന്നെയായിരുന്നു. കണ്ണു തുറന്നാലും മാഞ്ഞുപോകാത്ത സ്വപ്നം പോലൊരു യാത്ര, ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നുപോകുന്ന തുലാവർഷ മഴയെ വെല്ലുവിളിച്ച്കൊണ്ട് മഴക്കോട്ട് പോലുമില്ലാത്ത ഒരു യാത്ര........കൊച്ചിയിൽ ...

മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?? ഇതാണലോ സ്ഥിരം ഡയലോഗ് !! ഞാൻ നിങ്ങളോട് ചോദിക്കുന്നത് മറ്റൊന്നാണ്. മീശപുലിമലയിൽ ഒരു സ്വർഗം ഉണ്ട് !! മീശപുലിമലയിലെ സ്വർഗം കണ്ടിട്ടുണ്ടോ ??? അതു കാണണമെങ്കിൽ അതിരാവിലെ അങ്ങ് ചെല്ലണം, സഹ്യ മലനിരകളുടെ ഉയരങ്ങളിലേക് !!ആ ഉയരങ്ങളിലേക് എത്തി ചേർന്നാൽ ആദ്യം നിങ്ങളെ കാത്തു നില്കുന്നത് കേരളത്തിലെ അതിമനോഹരമായ ഒരു ...