1.ലോക തൊഴിൽ സുരക്ഷിതത്വ ആരോഗ്യദിനം. ആഗോളതലത്തിൽ തൊഴിൽ അപകടങ്ങളും രോഗങ്ങളും തടയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഈ ദിനാചരണം നടത്തുന്നു. 2.തൊഴിലാളി ഓർമ ദിനം. 3.1792-ഫ്രാൻസ് ഓസ്ട്രിയൻ നെതർലണ്ടിനെ (ഇന്നത്തെ ബെൽജിയം )ആക്രമിച്ചു. ഇത്‌ ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ചു. 4.1900-റേഡിയോ ജ്യോതിശാസ്ത്രത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയ ജാൻ ഊർത്ത് നെതർലണ്ടിൽ  ജനിച്ചു. ...

1.മോഴ്സ് കോഡ് ദിനം. 1791-സാമുവേൽ മോഴ്സ് ചാൾസ് ടൗണിൽ പിറന്നു. ഇലക്ട്രിക്കൽ ടെലിഗ്രാഫ് കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 2.1124-ഡേവിഡ് ഒന്നാമൻ സ്കോട്ട്ലാൻഡ് രാജാവായി. 3.1521-ഫെർഡിനാന്റ് മഗല്ലനെ മാക്റ്റാൻ ദ്വീപുകാർ വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. ആദ്യമായി ഭൂമിയെ ചുറ്റിസഞ്ചരിച്ചത് മഗല്ലനാണ്. 4.1904-ആംഗലേയ കവിയായ സെസിൽഡേ ലൂയിസ് ജനിച്ചു. 5.1918- "ചിരിയുടെ മെത്രാപ്പോലീത്ത" എന്നറിയപ്പെടുന്ന മാർ ക്രിസോസ്റ്റോം വലിയ ...

1.ഭൂകമ്പമാപിനി ദിനം -1900-അമേരിക്കൻ ഭൂകമ്പമാപിനി ശാസ്ത്രജ്ഞനായ ചാൾസ്. എഫ്. റിക്ടറിന്റെ ജന്മദിനം. 2. ലോക ബൗദ്ധിക സ്വത്താവകാശ ദിനം-2000-മുതൽ ലോക ബൗദ്ധിക സ്വത്താവകാശ സംഘടനയുടെ ആഭിമുഖ്യത്തിൽ ഈ ദിനാചരണം തുടങ്ങി. 3.1731-റോബിൻസൺ ക്രൂസോയുടെ രചയിതാവ് ഡാനിയേൽ ഡിഫോ അന്തരിച്ചു. 4.1762-കർണാടക സംഗീത സമ്രാട്ട് ശ്യാമശാസ്ത്രികൾ അന്തരിച്ചു . 5.1920-ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ കുംഭകോണത്ത് ...

1. ഡി. എൻ. എ. ദിനം. 1953-ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി. വാട്സൺ എന്നിവർ ഡി. എൻ. എ. ഘടനയുടെ പുത്തനറിവുകൾ വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു. 2. ലോക മലേറിയ ബോധവൽക്കരണ ദിനം -2007മുതൽ വേൾഡ് ഹെൽത്ത്‌ അസംബ്‌ളിയുടെ 60-ആം സമ്മേളനം ദിനാചരണം തുടങ്ങാൻ തീരുമാനിച്ചു. 3. ലോക പെൻഗ്വിൻ ദിനം. 4.1859-ബ്രിട്ടന്റെയും ഫ്രാൻസിന്റെയും എഞ്ചിനീയർമാർ ...

1.മാനവ ഏകതാ ദിനം- മുഴുവൻ മനുഷ്യരാശിക്കും വേണ്ടി ബാബ ഗുർബച്ചൻ സിംഗ്‌ജി നടത്തിയ ത്യാഗത്തിന്റെ വാർഷികദിനമാണ് ഈ ദിവസം. 2.ലോക ക്രിക്കറ്റ് ദിനം-1973-ലോക ക്രിക്കറ്റിലെ കോഹിനൂർ സച്ചിൻ തെണ്ടുൽക്കറിന്റെ ജന്മദിനം. 3.1908-അമേരിക്കയിലെ ലൂസിയാനയിലും മിസിസ്സിപ്പിയിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ കനത്തനാശം. 4.1916-ഈസ്റ്റർ കലാപത്തിന് തുടക്കം -ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ ഐറിഷ് ദേശീയവാദികൾ ഈസ്റ്റർ തിങ്കളാഴ്ച തുടങ്ങിയ കലാപം 3 ...

1.സെന്റ് ജോർജ് ദിനം -A.D.303-പലസ്തീനായിൽ നിന്നുള്ള റോമൻ പടയാളിയും ഡയക്ളീഷൻ ചക്രവർത്തിയുടെ അംഗരക്ഷകനുമായിരുന്ന ജോർജ് (വിശുദ്ധ ഗീവർഗീസ് )രക്തസാക്ഷിയായി.  2.ലോക പുസ്തക ദിനം /അന്തർദേശീയ പകർപ്പവകാശ ദിനം. 3. യു. എൻ. സ്പാനിഷ് ഭാഷാ ദിനം. 4.1564- വിശ്വ സാഹിത്യത്തിലെ ആദ്യത്തെ പേര് വില്യം ഷേക്‌സ്‌പിയറിന്റെ  ജന്മ ദിനം.  ഇംഗ്ലണ്ടിൽ വാർവിക്ഷയർ നഗരത്തിലുള്ള സ്ട്രാറ്റ്ഫോഡ് -അപോൺ ...

1. ലോക ഭൗമ ദിനം. 1970-അമേരിക്കയിൽ ഗെയ്ലോഡ് നെൽസൺ എന്ന സെനറ്റർ ആണ്  പ്രഥമ ഭൗമ ദിനാചരണത്തിന് തുടക്കം കുറിച്ചത്.  2. 1500-പോർച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാൾ ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി. 3.1724-ജർമൻ ആശയവാദത്തിന്റെ പ്രണേതാവ് ഇമ്മാനുവൽ കാന്റിന്റെ ജന്മദിനം.  4.1885-അഭിഭാഷകനും മുൻമന്ത്രിയുമായിരുന്ന ടി. എം. വർഗീസ് കായംകുളം പള്ളിക്കൽ ഗ്രാമത്തിൽ ജനിച്ചു. 5.1909- "ആറ്റം ...

1. സെക്രട്ടേറിയറ്റ് ദിനം  2.ദേശീയ സിവിൽ സർവീസ് ദിനം-1947-ഇന്ത്യയിലെ ആദ്യ ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ സർദാർ വല്ലഭായ് പട്ടേൽ അഭിസംബോധന ചെയ്തു. ഈ ദിനം സിവിൽ സർവീസ് ദിനമായി ആചരിക്കുന്നു. 3.ദേശാടന മത്സ്യ ദിനം. 4.കിന്റർ ഗാർട്ടൻ ദിനം . 1782-കിന്റർ ഗാർട്ടന്റെ ഉപജ്ഞാതാവ് ഫ്രെഡറിക് ഫ്രോബൽ ജർമനിയിൽ ജനിച്ചു. 5.ലോക സർഗാത്മക ...

1. യു. എൻ. ചൈനീസ് ഭാഷാദിനം. 2011 മുതൽ യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ ചൈനീസ് കലണ്ടറിലെ ഗ്യുവിന് സമാനമായി ഈ ദിനം ആഘോഷിക്കുന്നു. 2. 1526-ഇബ്രാഹിം ലോധിയെ പാനിപ്പട്ടിൽ നടന്ന യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി. ഈ യുദ്ധത്തോടെയായിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ ഉദയം. 3. 1792-ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു. 4. 1889-അഡോൾഫ് ഹിറ്റ്‌ലർ ഓസ്ട്രിയയിലെ ബ്രൗനൗവിൽ ജനിച്ചു. ...

1. ലോക പൈതൃക ദിനം. 2. ലോക ഹാം റേഡിയോ (അമച്വർ റേഡിയോ ) ദിനം-1925-അന്തർദേശീയ അമച്വർ റേഡിയോ യൂണിയൻ സമ്മേളനം പാരിസിൽ ചേർന്നു. 3.1838-ഗാലിയം, സമാരിയം, ഡിസ്‌പ്രോസിയം എന്നീ മൂലകങ്ങൾ കണ്ടുപിടിച്ച ഫ്രഞ്ചു രസതന്ത്രജ്ഞനായ പോൾ ബോയിസ് ബ്രോഡാൻ ജനിച്ചു. 4. 1859-വീര ദേശസ്നേഹി. താന്തിയാത്തോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ദിനം. 5.1882-ആദ്യമായി വ്യാവസായികാടിസ്ഥാനത്തിൽ ക്രിസ്മസ് ...