കേശവൻകുട്ടി രാവിലെ തന്റെ വീട്ടിലെ കോഴിയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം വിജയഭാവത്തിൽ ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ചു. ഭർത്താവിന്റെ അപ്പോഴത്തെ ഭാവം കണ്ട കേശവൻകുട്ടിയുടെ ഭാര്യയ്ക്ക് ഉള്ളിൽ ചിരിപൊട്ടി. ഒരു കോഴിയെ കൊല്ലുമ്പോൾ ഇയാൾ വലിയ വീരൻ ആയി എന്നാണ് ഇയാളുടെ ഭാവം. കോഴിയെ പാകം ചെയ്യാനായി ഭാര്യ അടുക്കളയിലേക്ക് പോയി. ചെറുപ്പത്തിൽ ദരിദ്രനായിരുന്നു കേശവൻകുട്ടി. എങ്ങനെയോ ...

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടം, ക്ലാസിലെ ഒഴപ്പൻമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം കിട്ടാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാലം. ഒരിക്കലും ഒരു അദ്ധ്യാപകനയോ അധ്യാപികയോ കൊണ്ട് നല്ലത് പറയിപ്പിക്കരുത് എന്ന് നിശ്ചയിച്ചുറപ്പിച്ച ജീവിതത്തിലെ മനോഹരമായ കൗമാര കാലഘട്ടം.മീശ നേരത്തെ മുളച്ചു തുടങ്ങിയതുകൊണ്ട് തന്നെ എത്രയും വേഗം ഒരു പെൺകുട്ടിയെ ലൈനടിച്ച് വീഴ്ത്തണം എന്ന ചിന്ത ഏറ്റവും പ്രബലമായ ...

ഇന്ന് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഭരണ വ്യവസ്ഥയായി അംഗീകരിക്കപ്പെടുന്നത് ജനാധിപത്യ ഭരണകൂടങ്ങൾ ആണ്. യൂറോപ്പിലെയും അമേരിക്കയിലെയും പോലെ എല്ലായിടത്തും ജനാധിപത്യ ഭരണകൂടങ്ങൾ സ്വീകാര്യമാണോ? അതോ തലയെണ്ണി ഉള്ള ഭരണം തല വെട്ടി മാറ്റപ്പെടുന്ന ഭരണത്തേക്കാൾ ഭേദം ആയതുകൊണ്ട് മാത്രമാണോ ജനാധിപത്യ ഭരണകൂടങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നത്. ഐക്യരാഷ്ട്രസഭയിൽ ജനാധിപത്യ ഭരണകൂടങ്ങൾക്കു ഒപ്പം തന്നെ രാജഭരണവും, മത ഭരണവും ...