Travel

നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്വപ്ന ഭൂമിയായിരുന്നു രാജസ്ഥാൻ

എന്നെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്വപ്ന ഭൂമിയായിരുന്നു രാജസ്ഥാൻ. പല പല കാരണങ്ങളാൽ നീട്ടി വച്ച ആ യാത്ര ഒടുവിൽ യാഥാർഥ്യമായത് കഴിഞ്ഞ സെപ്റ്റംബറിലാണ്🙃. പത്തു ദിവസം എന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ രാജസ്ഥാൻ കാഴ്ചകൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ട് ഉദയ്പൂർ , ജയ്സാൽമീർ, ജോധ്പൂർ, ജയ്പൂർ, പുഷ്കർ, അജ്മീർ എന്നീ പ്രധാന നഗരങ്ങളിലേക്ക് യാത്ര പരിമിതപ്പെടുത്തേണ്ടി വന്നു😥. ഓരോ നഗരത്തിലും അവിടത്തെ ചരിത്രം മനസിലാക്കുന്നതിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും പ്രാദേശിക ഭക്ഷണം ആസ്വദിക്കുന്നതിനും ഞങ്ങൾ രണ്ട് […]

Travel

കാറ്റാടികടവിലെ തുലാവെയിലും കൊളുക്കുമലയിലെ പുലർക്കാലവും…!!

കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആനചാടികുത്തും വെൺമേഘ കടൽ ഒഴുകുന്ന കൊളുക്കുമലയും.കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ പുലികുട്ടി TB 350 യുമായി കാടു കയറുമ്പോൾ മനസ്സിൽ മുഴുവൻ ഇതൊക്കെ തന്നെയായിരുന്നു. കണ്ണു തുറന്നാലും മാഞ്ഞുപോകാത്ത സ്വപ്നം പോലൊരു യാത്ര, ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നുപോകുന്ന തുലാവർഷ മഴയെ വെല്ലുവിളിച്ച്കൊണ്ട് മഴക്കോട്ട് പോലുമില്ലാത്ത ഒരു യാത്ര……..കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പോത്താനിക്കാട് വണ്ണപ്പുറം വഴി കാറ്റാടിക്കടവ് എത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. ഉരുളൻ കല്ലുകൾ നിറഞ്ഞ കുത്തനെ കിടക്കുന്ന കാട്ടുപാതയിൽ […]

Travel

മീശപുളിമലയിൽ മഞ്ഞു വീഴ്ച മാത്രമല്ല….ഒരു സ്വർഗ്ഗം ഉണ്ട്…

മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?? ഇതാണലോ സ്ഥിരം ഡയലോഗ് !! ഞാൻ നിങ്ങളോട് ചോദിക്കുന്നത് മറ്റൊന്നാണ്. മീശപുലിമലയിൽ ഒരു സ്വർഗം ഉണ്ട് !! മീശപുലിമലയിലെ സ്വർഗം കണ്ടിട്ടുണ്ടോ ??? അതു കാണണമെങ്കിൽ അതിരാവിലെ അങ്ങ് ചെല്ലണം, സഹ്യ മലനിരകളുടെ ഉയരങ്ങളിലേക് !!ആ ഉയരങ്ങളിലേക് എത്തി ചേർന്നാൽ ആദ്യം നിങ്ങളെ കാത്തു നില്കുന്നത് കേരളത്തിലെ അതിമനോഹരമായ ഒരു സൂര്യോദയം ആണ്. പൊന്നിന്റെ നിറമുള്ള ആകാശവും, പൊന്നിൻ കിരണങ്ങൾ തട്ടി തിളങ്ങുന്ന പുല്ലും മലനിരകളും, ഉദിച്ചു വരുന്ന സൂര്യനും ചുറ്റും […]

Travel

ഒരു തുർക്ക്മെനിസ്ഥാൻ യാത്ര

കസാക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. 1925 മുതൽ തുർക്ക്മെനിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു 1991 ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടഇതോടെ സ്വതന്ത്രരാജ്യമായിലോകത്തിലെതന്നെ ആറാമത്തെ വലിയ പ്രകൃതി വാതക ശേഖരം ഈ രാജ്യത്തുണ്ട് എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമർത്തപ്പെടുന്ന ഒരു ജനതയാണ് തുറക്കുമെൻ ജനത. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ്. യുറൊപ്പിന്റെ ഭംഗി തുർക്ക്മെൻ നഗരങ്ങളിലെല്ലാം കാണാമെങ്കിലും ജീവിതസാഹചര്യങ്ങൾ അതീവ ദയനീയമാണ്. ചരിത്രപരമായി ഇന്തൊ ഇറാനികൾ […]

Travel

കൊൽക്കത്തയിലെ കാളി ഘട്ടിലേത് പോലെ ഇവിടെയും മൃഗബലി വളരെ പ്രധാനപ്പെട്ട ഒരു പൂജയും വഴിപാടും ആണ്.

ഇന്നലെ രാത്രി നല്ലത് പോലെ ഉറങ്ങി. കാലത്ത് 8 മണിയോടെ റൂമിൽ നിന്ന് ഇറങ്ങി കമാഖ്യ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. വളരെ അടുത്താണ് ക്ഷേത്രം. എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്നു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം പരമശിവനേയും സതിയേയും ചുറ്റിപ്പറ്റി ഉള്ളതാണ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ചരിത്രവും കമാഖ്യ ക്ഷേത്രത്തിന് ഉണ്ട്. കൊൽക്കത്തയിലെ കാളി ഘട്ടിലേത് പോലെ ഇവിടെയും മൃഗബലി വളരെ പ്രധാനപ്പെട്ട ഒരു പൂജയും വഴിപാടും ആണ്. അവിടത്തേത് പോലെ തന്നെ ആടുകളെ ക്ഷേത്രത്തിന് അകത്ത് […]

Travel

ചാവേറുകളുടെ മൃതദേഹങ്ങൾ ആനയെ കൊണ്ട് ചവിട്ടി ഇറക്കിയ കിണർ കാണാൻ ഒരു യാത്ര

മാമാങ്കം 💙 മാമാങ്കത്തിന്റെ ചരിത്രാവശേഷിപ്പുകളെ തേടി ഞാനും എന്റെ കൂട്ടുകാരനും നടത്തിയ യാത്രയാണിത് തിരുനാവായമലപ്പുറം ജില്ലയിൽ ഭാരതപ്പുഴയോട് ചേർന്നാണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ‘ നടന്നു വന്നിരുന്ന വാണിജ്യ ഉൽസവമായ മാമാങ്കം പിറവിയെടുത്തത് ഈ തിരുനാവായയിലാണ് മാഘമാസത്തിലെ മകം നാളിലാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മാമാങ്കം നടത്തി വന്നിരുന്നത് മാമാങ്കം എന്നത് ചരിത്ര പ്രസിദ്ധമായ വാണിജ്യ ഉൽസവമാണ് . വിദേശികളടക്കം ഈ വാണിജ്യ ഉൽസവത്തിൽ പങ്കെടുത്തിരുന്നു എന്ന് ചരിത്രത്തിൽ പറയുന്നു. ചേര ഭരണത്തിന്റെ പതനത്തോടെ […]

Travel

2 പേർ ചേർന്ന് കാലുകൾ നീട്ടി പിടിക്കും. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ പൂജാരി നൽകിയ വാൾ ഉപയോഗിച്ച് ഒറ്റ വെട്ട്. തല വേറെ. ഉടൽ വേറെ.

ജലദോഷവും ചുമയും പിടിപെട്ടത് കൊണ്ട് അല്പം വൈകിയാണ് ഇന്ന് പുറത്തിറങ്ങിയത്. കൊൽക്കത്തയിലെ അവസാന ദിവസമായ ഇന്ന് കാളിഘട്ടും വിക്ടോറിയ മെമ്മോറിയാലും ഒരു ട്രാം യാത്രയും ആണ് ഉദ്ദേശിച്ചിരുന്നത്. ഏകദേശം 11 മണിയോടെ പുറത്തിറങ്ങിയ ഞാൻ ചാന്ദ്നി ചൗക്കിൽ നിന്ന് മെട്രോയിൽ കയറി കാളിഘട്ടിലേക്ക് നീങ്ങി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മെട്രോ ആണ് കൊൽക്കത്തയിലേത്. മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂമിക്ക് അടിയിലൂടെ ആണ് ഇവിടെ മെട്രോ പോകുന്നത്. നഗരത്തിലെ തിക്കിലും തിരക്കിലും നിന്ന് രക്ഷപെട്ട് യാത്ര ചെയ്യാൻ […]

Travel

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം”

ഒരു യാത്ര പോകുകയാണ്. ചെറാപുഞ്ചിയിൽ മഴ നനയാൻ, ഡൗക്കിയിലെ തെളിനീരുകാണാൻ, ഷില്ലോങ്ങിലെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങാൻ, ജോലിത്തിരക്കുകളിൽ നിന്നും നഗരത്തിരക്കുകളിൽ നിന്നുമൊരൊളിച്ചോട്ടം , അങ്ങ് ദൂരെ മേഘാലയയിലേക്ക്. മേഘാലയ, പേര് അന്വര്ഥമാകും വിധം ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നിടം. പ്രകൃതിയെയും , മരങ്ങളെയും , കല്ലിനെയും, പക്ഷിമൃഗാദികളെയും ദൈവമായി കണ്ട് ആരാധിക്കുന്നവരുടെ നാട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പം ഇത്രയേറെ ദൃശ്യമാകുന്ന മറ്റൊരിടം ഉണ്ടാകുമോ എന്നറിയില്ല. കുറേ കാലമായി ആഗ്രഹിക്കുന്നതാണ്, മേഘാലയയിലേക്ക് ഒരു യാത്ര പോകണം എന്നുള്ളത്. […]

Travel

പെട്ടന്നാണ് എന്റെ തോളിൽ ഒരു കൈ വന്നു വീണത് .നോക്കിയപ്പോൾ ഞങ്ങളുടെ ഗൈഡ് ആണ് ” ക്യാ ഭായി ” എന്നും ചോദിച്ചു പുള്ളി എന്നെ തപ്പി വന്നതാണ് .

ശാന്തിയും ,സമാധാനവും ,മോക്ഷവും ഒക്കെ തേടി ലക്ഷങ്ങൾ വന്നു ചേരുന്നിടമാണിത് .ഇന്ത്യ കാണാൻ ഇറങ്ങിയ ഞങ്ങൾ പത്തുപേര് ഒരു രുദ്രാക്ഷമരത്തിന്റെ ചുവട്ടിൽ ഇരുന്നു ഋഷികേശിലെ രുദ്രാക്ഷത്തിന്റെ അത്ഭുതാവഹമായ പ്രത്യേകതകൾ കേൾക്കുന്നു , ഏക മുഖി ,ദിമുഖി രുദ്രാക്ഷങ്ങളുടെ ഒക്കെ വ്യത്യാസവും പ്രത്യേകതകളും ഒക്കെ ഒരു ഗൈഡ് വിവരിക്കുന്നു .പെട്ടന്നാണ് എനിക്ക് ഒരു ബോധോദയം ഉണ്ടായത് ഇവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ലല്ലോ ഈ കൂട്ടത്തിൽ നിന്നും ഒന്ന് ഒറ്റപ്പെട്ടു നടക്കണം കുറച്ചു ധ്യാനാത്മകമായ ഏകാന്തത അനുഭവിക്കണം ഇനി അഥവാ […]

Travel

ഒരിക്കലും മറക്കാനാകാത്ത യാത്ര

ഒരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്…. എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ കൈവിട്ട് പോകുന്നത് ഒരു പറക്കമുറ്റാത്ത ജീവനാണ്. ഡോക്ടർ മുതൽ ഡ്രൈവർ വരെ അവരവരുടെ ജോലി വളരെ ജാഗ്രതയോടെ ചെയ്യേണ്ട നിമിഷങ്ങൾ. ഏറ്റവും ശ്രമകരമായ ജോലി ചെയ്യേണ്ടത് കൂടെയുള്ള നേഴ്‌സ് ആണ്‌. 🙂🙏 സംഭവം ഇങ്ങനെ : റുവൈസ് എന്ന സ്ഥലം അബുദാബി പട്ടണത്തിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലമാണ്,…. സൗദി അറേബിയയിൽ പോകുന്ന വഴിക്ക്. മരുഭൂമിയും എണ്ണപ്പാടവും, എണ്ണ ശുചീകരണ ശാലയും […]