ഒത്തിരി നാളത്തെ ആഗ്രഹം, ചെറിയൊരു ഭയം കാരണം ( പേടി അല്ലാട്ടോ 😂 ) ഒരിക്കലും നടക്കാൻ ചാൻസ് ഇല്ല എന്ന് കരുതിയ ഒരു ആഗ്രഹം ഒരു മുട്ടൻ സർപ്രൈസയിലൂടെ ചങ്കു കെട്ടിയോൻ സാധിച്ചു തന്നു. ഞാനും ചാടി 13000 feet മുകളിൽ നിന്ന് ഒരു ആകാശ ചാട്ടം. അതും പിറന്നാളിന്റെ അന്ന്. കുഞ്ഞിലേ മുതലേ ...

കപ്പലിന്റെ റൂട്ട് മാറുന്നുവെന്ന വാർത്ത വന്നിട്ട് കുറച്ചായെങ്കിലും ഏതു രാജ്യത്തേക്കാണെന്നോ എന്നത്തേക്കാണെന്നോ ഒന്നും അറിയില്ലായിരുന്നു .കോംഗോ ,നമീബിയ ,അംഗോള ,ഗിനിയ ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ചില പോർട്ടുകളിൽ പോയതിനുശേഷം തിരിച്ചു സ്പെയിനിലെ അൽജസൈറസിലേക് പോവുന്ന വഴിക്കാണ് അടുത്ത മാസം ആദ്യ വാരം തന്നെ റൂട്ട് മാറുമെന്നും ആഫ്രിക്കയിലേക് ഇനിയൊരു തിരിച്ചു പോക്കില്ലെന്നും അറിയുന്നത് . പോവുന്നതാകട്ടെ ...

ചില ആഗ്രഹളുണ്ട് ജലദോഷപ്പനി പോലെ മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുന്നത്. വേനലിനൊടുവിൽ പുതുമഴ മണ്ണിനെ നനച്ചു തുടങ്ങുമ്പോൾ മിന്നാമിന്നിക്കടലാവുന്ന മഹാരാഷ്ട്രയിലെ ചില കാടുകളെക്കുറിച്ചുള്ള സ്വപ്നം എന്റെ ഉറക്കം കെടുത്തിത്തുടങ്ങിയത് മുത്തശ്ശിക്കഥ പോലെ ആ രംഗം ശ്രീ എന്നോട് പറഞ്ഞു തുടങ്ങിയതു മുതലാണ്. ഓരോ തവണയും പല കാരണങ്ങൾ കൊണ്ട് യാത്ര മുടങ്ങിയെങ്കിലും ഇത്തവണ പോയേ പറ്റൂ ...