ചിക്കൻ🍗🍗ചുക്കാ

chicken chukka recipe
chicken chukka recipe

ചേരുവകള്‍

• ചിക്കന്‍ ½ kg
• നാരങ്ങനീര്
• വെളിച്ചെണ്ണ
• മുളക് പൊടി 2 Tspoon
• മല്ലിപ്പൊടി 1 Tspoon
• മഞ്ഞൾ പൊടി 1 Tspoon
• ഗരം മസാല
• കുരുമുളകുപൊടി ½ 1 Tspoon
• സാവാള 2
• തക്കാളി 1
• പച്ചമുളക് 2
• ഇഞ്ചി വെളുത്തു ഉള്ളി പേസ്റ്റ്
• മല്ലി ഇല
• കറിവേപ്പില
• ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചിക്കനിൽ ഉപ്പ്, നാരങ്ങനീര്, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഗരം മസാല, കുരുമുളകുപൊടി എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചിക്കനിൽ ചേർത്ത് ഒരു മണിക്കൂർ ഫ്‌റിഡ്ജിൽ വെക്കുക ശേഷം എണ്ണയിൽ വറുത്ത് മാറ്റിവെക്കുക.
ചിക്കൻ വറുത്ത ചീന ചട്ടിയിലേക്ക് രണ്ട് സാവാള വഴറ്റിയതും ഒരു തക്കാളിയും രണ്ടുപച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ട് മൂപ്പിച്ച് മല്ലി ഇല കറിവേപ്പില ഇട്ട് നന്നായിട്ടിളക്കി യോജിപ്പിച്ചതിൽ ചിക്കൻ വറുത്തതും ഇട്ട് 10 മിനിട്ട് അടച്ച് വെച്ചാൽ ചിക്കൻ ചുക്കാ റെഡി 🙂

Credit: Vijayalekshmi