HISTORY TODAY APRIL -1

(1/4/2020)
1. ലോക വിഡ്ഢി ദിനം.
2.ലോക പക്ഷി ദിനം.
3.1578-രക്തചംക്രമണ സിദ്ധാന്തം കണ്ടുപിടിച്ച വില്യം ഹാർവി ഇംഗ്ലണ്ടിലെ കെന്റിൽ ജനിച്ചു.

4.1815-ജർമൻ ഏകീകരണം സാധ്യമാക്കിയ ഓട്ടോവോൺ ബിസ്മാർക്ക് ജനിച്ചു.
5.1826-സാമുവൽ മൊറെ ആന്തരിക ജ്വലന എൻജിന്റെ പേറ്റന്റ് കരസ്ഥമാക്കി.
6.1935-റിസർബ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചു.
7.1940-ഗ്രീൻബെൽറ്റ് മൂവ്മെന്റ് പ്രവർത്തകയും നൊബേൽ സമ്മാനജേതാവുമായ കെനിയൻ പരിസ്ഥിതി പ്രവർത്തക വാൻഗാരി മാതായി കെനിയയിലെ നൈറിയിൽ ജനിച്ചു
8.1950-തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണിയുടെ ഭാഗമായി.
9.1950 “-ആധുനിക രക്തബാങ്കിന്റെ ഉപജ്ഞാതാവ് “ചാൾസ് റിച്ചാർഡ് ഡ്യു നോർത്ത് കരോലിനയിൽ അന്തരിച്ചു.
10.1973-ഇന്ത്യയിലെ ആദ്യത്തെ കടുവാസംരക്ഷണ പദ്ധതി ജിം കോർബറ്റ്‌ നാഷണൽ പാർക്കിൽ ആരംഭിച്ചു.
11.1979-കംബോഡിയായിലെ സ്‌റ്റുങ് ട്രംങ്‌ പട്ടണത്തിൽ കണ്ടെത്തിയ കൂട്ടചുടലയിൽ നിന്ന് 2000-ത്തിലധികം തലയോട്ടികൾ പുറത്തെടുത്തു.
12.1996-എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ ചാരായ നിരോധനം നടപ്പിലാക്കി.
13.2004-ഗൂഗിളിന്റെ ഇ -മെയിൽ സംവിധാനമായ ജി -മെയിൽ പുറത്തിറക്കി.
14.2007-ചെലവു കുറഞ്ഞ കെട്ടിട നിർമ്മാണത്തിന്റെ ഉപജ്ഞാതാവായ പ്രശസ്ത വാസ്തു ശില്പി ലാറി ബേക്കർ തിരുവനന്തപുരത്ത് അന്തരിച്ചു.