HISTORY TODAY APRIL 10

HISTORY TODAY APRIL 10
HISTORY TODAY APRIL 10

1.ദുഃഖവെള്ളി -AD 33  April  3.  3p.m.യേശുവിനെ ഗോൽഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് രണ്ടു കള്ളന്മാരോ ടൊപ്പം ക്രൂശിച്ചു. (AD 30 April 7 ആണെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു ).

2. ദേശീയ സർവ്വേ ദിനം-1802-ഇന്ത്യയിലെ ഗ്രേറ്റ്‌ ട്രിഗണോമെട്രിക്കൽ സർവ്വേ ചെന്നൈയിൽ നിന്നാരംഭിച്ചു.

3.ലോക ഹോമിയോപ്പതി ദിനം-1755-ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ പിതാവായ സാമുവൽ ഹാനിമാൻ ജർമനിയിലെ മൈസർ പട്ടണത്തിൽ ജനിച്ചു.

4. അന്താരാഷ്ട്ര സേഫ്റ്റി പിൻ ദിനം.

5. 1790-അമേരിക്കയിൽ പേറ്റന്റ് രീതി നിലവിൽ വന്നു.

6. 1875-സ്വാമി ദയാനന്ദ സരസ്വതി മുംബൈയിൽ ആര്യ സമാജം സ്ഥാപിച്ചു.

7. 1912-ടൈറ്റാനിക്ക് കപ്പൽ അതിന്റെ ആദ്യത്തേതും അവസാനത്തേതുമായ യാത്രയ്ക്ക് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്നും തുടക്കം കുറിച്ചു.

8. 1917-ഗാന്ധിജി ചമ്പാരനിൽ തുടക്കം കുറിച്ച സത്യാഗ്രഹത്തിന് 103 ആണ്ട്.

9. 1941-രണ്ടാം ലോക മഹായുദ്ധം -അച്ചുതണ്ടു ശക്തികൾ യുഗോസ്ളാവിയയുടെ പ്രദേശങ്ങൾ ചേർത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്ര രാജ്യം രൂപികരിച്ചു.

10. 1995- മൊറാർജി ദേശായി അന്തരിച്ചു.

11. 1999-ഞാനപീഠജേതാവ്  തകഴി  ശിവശങ്കരപ്പിള്ള അന്തരിച്ചു.

12.2013-കൃത്രിമ ബീജസങ്കലന ചികിത്സാപദ്ധതിയുടെ ഉപജ്ഞാതാവ് റോബർട്ട്‌ എഡ്വേർഡ് ലണ്ടനിൽ അന്തരിച്ചു.

13.2017-ബ്രിട്ടണിൽ നിന്നും 12070 കീ. മി. ദൈർഘ്യമുള്ള പാതയിലൂടെ ചൈനയിലേക്കുള്ള ആദ്യ ചരക്കുവണ്ടി ഓടിത്തുടങ്ങി. 7 രാജ്യങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.