HISTORY TODAY APRIL 11

HISTORY TODAY APRIL 11
HISTORY TODAY APRIL 11

1. കസ്തുർബാ ഗാന്ധി ജന്മ ദിനം -1869-കസ്തുർബാ ഗാന്ധി പോർബന്തറിൽ ജനിച്ചു. കസ്തുർബാ ഗാന്ധിയുടെ ജന്മ ദിനമായ ഏപ്രിൽ 11ആണ് ഇന്ത്യാ ഗവണ്മെന്റ് മാതൃ സുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

2. പാർക്കിൻസൺസ് ദിനം.

3″.സത്യശോധക്ക് സമാജം “സ്ഥാപിച്ച ജ്യോതിറാവു ഫുലെ ജനിച്ചു. ഡോ. അംബേദ്കറുടെ രാഷ്ട്രീയ ഗുരുവാണ് ഫുലെ.

4. 1906-റഷ്യയിൽ ബ്ലഡി സൺ‌ഡേക്ക് നേതൃത്വം നൽകിയ ജോർജ്‌ ഗാപ്പർ എന്ന പുരോഹിതനെ സോഷ്യൽ ഡമോക്രാറ്റുകൾ കൊലപ്പെടുത്തി.

5. 1919-അന്താരാഷ്ട്ര തൊഴിൽ സംഘടന സ്ഥാപിതമായി.

6. 1957-സിംഗപ്പൂരിന് സ്വയംഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൻ അംഗീകരിച്ചു.

8.1957-ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് മന്ത്രിസഭകുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് പുറത്തിറക്കമി.

9. 1964-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ ഇന്ത്യ ഔപചാരികമായി പിളർന്നു.

10. 1981-ആദ്യത്തെ സ്പേസ് ഷട്ടിൽ കൊളംബിയ കെയ്പ് കനാവറിൽ  നിന്ന് പറന്നുയർന്നു.

11.1984-ഇന്ത്യാക്കാരനായ രാകേഷ് ശർമ ഏപ്രിൽ 4 ന് ആരംഭിച്ച ബഹിരാകാശ ദൗത്യത്തിനു ശേഷം സോവിയറ്റ് യൂണിയനിലെ കസാഖിസ്ഥാനിൽ തിരിച്ചിറങ്ങി.

12.2005-ഫുടബോൾ താരം ഫ്രാൻസിന്റെ ലൂസിയൻ ലോറന്റ് അന്തരിച്ചു. 1930-ജൂലൈ 13.ന് ഉറുഗ്വേയിൽ നടന്ന പ്രഥമ ലോകകപ്പ് ഫുടബോൾ മത്സരത്തിലെ പ്രഥമ ഗോൾ നേടിയതിലൂടെ അദ്ദേഹം ശ്രദ്ധേയനാണ്.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.