HISTORY TODAY APRIL 13

HISTORY TODAY APRIL 13
HISTORY TODAY APRIL 13

1.ജാലിയൻ വാലാ ബാഗ് ദിനം – 1919-ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊല പഞ്ചാബിലെ ജാലിയൻ വാലാ ബാഗിൽ നടന്നു. ബ്രിട്ടീഷുകാരുടെ കണക്കനുസരിച്ചു 379-ലധികം പേർ മരിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു.

2.1111-ഹെൻറി അഞ്ചാമൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.

3.1204-നാലാം കുരിശു യുദ്ധം:  കുരിശു യുദ്ധക്കാർ കോൺസ്റ്റാന്റിനോപ്പിൾ നഗരം  പിടിച്ചടക്കി.

4.1849- Hangary റിപ്പബ്ലിക്കായി.

5.1889-പത്രപ്രവർത്തകനും എഴുത്തുകാരനുമായ കേസരി ബാലകൃഷ്ണപിള്ള തിരുവനന്തപുരത്ത് ജനിച്ചു.

6.1920-റോബർട്ട് ബ്രിസ്റ്റോ ആദ്യമായി കൊച്ചിയിലെത്തി. കൊച്ചി തുറമുഖത്തിന്റെ ശില്പിയാണ് ഇദ്ദേഹം.

7.1930-കെ. കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യാഗ്രഹ ജാഥ പുറപ്പെട്ടു.

8.1939-ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി റായ്പൂരിൽ സത്യനാരായൺ ശർമയുടെ നേതൃത്വത്തിൽ  ഹിന്ദുസ്ഥാൻ ലാൽ സേന എന്ന സംഘടന രൂപികരിച്ചു.

9.1984-കൻഷി റാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു.

10.1988-കരിപ്പൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.

11.2008-മലയാള കഥാപ്രസംഗത്തിന്റെ കുലപതി കെടാമംഗലം സദാനന്ദൻ അന്തരിച്ചു.

12.2015-നൊബേൽ സമ്മാന ജേതാവ് ഗുന്തർ ഗ്രാസ്  (ജർമൻ സാഹിത്യകാരൻ )അന്തരിച്ചു.”തകര ചെണ്ട “(Tin Drum )എന്ന കൃതിക്ക് 1999 ൽ നൊബേൽ സമ്മാനം ലഭിച്ചിച്ചുണ്ട്.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി