HISTORY TODAY APRIL 15

HISTORY TODAY APRIL 15
HISTORY TODAY APRIL 15

1.ചിത്രകലാദിനം. മോണോലിസ എന്ന വിഖ്യാത ചിത്രത്തിലൂടെ ചിത്രകലയെ അനശ്വരനാക്കിയ ലിയോനാർഡോ ഡാവിഞ്ചി ഇറ്റലിയിലെ വഞ്ചിയിൽ ജനിച്ചു.

2.മായ്ക്കാനുള്ള റബ്ബർ ദിനം.

3.1721-ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ആറ്റിങ്ങലിൽ നടന്നു. ചരിത്രത്തിൽ ഇത് ആറ്റിങ്ങൽ കലാപം എന്നറിയപ്പെടുന്നു.

4.1865-അമേരിക്കൻ പ്രസിഡന്റ്‌ എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേ ദിവസം ജോൺ വിൽക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്.

5.1887- നസ്രാണി ദീപിക ആഴ്ചപത്രമായി മാന്നാനത്തു നിന്നു പ്രസിദ്ധീകരണം തുടങ്ങി.

6.1892-ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.

7.1905-നൊബേൽ പുരസ്കാരം നിരസിച്ച ജീൻ പോൾ സാത്രിന്റെ ജന്മദിനം.

8.1912-കാലം മായ്ക്കാത്ത കപ്പൽ ചേദ്ത്തിന് 107വയസ്. ബ്രിട്ടീഷ്‌ യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ മുങ്ങി 1503 പേർ മരിച്ചു.

9.1945-പശ്ചിമ ജർമനിയിലെ ബർജൻ കോൺസെൻട്രേഷൻ ക്യാംപിലെത്തിയ ബ്രിട്ടീഷ് സൈന്യം ആൻ ഫ്രാങ്കിന്റെയും ചേച്ചി മാർഗോത്തിന്റെയും ശവശരീരം കണ്ടെത്തി.

10.1948-ഇന്ത്യ ഗവണ്മെന്റ് ആറ്റോമിക്ക് എനർജി ആക്ട് പാസാക്കി.

11.1983-6വയസ്സും 11മാസവും മാത്രം ജീവിച്ച് 2000-ത്തിലേറെ ചിത്രങ്ങൾ വരച്ച ക്ലിന്റ് എന്ന അത്ഭുത ബാലൻ കോട്ടയത്ത്‌ അന്തരിച്ചു.

12.1999-ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചതിന്റെ റെക്കോർഡ് ഇ. കെ. നായനാർ സ്വന്തമാക്കി.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി