HISTORY TODAY APRIL 16

HISTORY TODAY APRIL 16
HISTORY TODAY APRIL 16

1.ലോക ശബ്ദ ദിനം. 1999-ബ്രസീലിയൻ ദേശീയ ശബ്ദദിനമായിട്ടാണ് ഈ ദിനാചരണം തുടങ്ങിയത്.

2.1813-അനശ്വര സംഗീതജ്ഞൻ സ്വാതിതിരുനാളിന്റെ 207-ആം ജന്മവാർഷികം.

2.1853-ഇന്ത്യയിലെ ആദ്യ തീവണ്ടി ഗതാഗതം ബോംബെ മുതൽ താനെ വരെ തുടങ്ങിയ ദിനം.

4.1867-ആദ്യത്തെ വിമാനം നിർമിച്ചു വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ വിൽബർ റൈറ്റിന്റെ ജന്മദിനം.

5.1889-ചിരി കൊണ്ട് ജീവിതത്തെ തോൽപ്പിച്ച ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിഭ  ചാർലി ചാപ്ലിന്റെ ജന്മദിനം.

6.1916-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു 

7.1917-ബിഹാറിലെ ചമ്പാരനിൽവെച്ച് ഗാന്ധിജി തന്റെ ആദ്യത്തെ അറസ്റ്റിന് വിധേയനായി.

8.1927-ബെനഡിക്ട് 16-മൻ മാർപാപ്പ ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു.

9.1946-സിറിയ സ്വതന്ത്ര രാജ്യമായി.

10.1958-എക്സ്റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് ഡി. എൻ. എയുടെ ഘടന കണ്ടെത്തിയ ഇംഗ്ലീഷുകാരി റോസിലിൻഡ് എൽസി ഫ്രാങ്ക്ളിൻ ക്യാൻസർ ബാധിച് അന്തരിച്ചു.

11.1972-ടാഗോറിന് ശേഷം ഏഷ്യയിൽ നിന്നു സാഹിത്യത്തിനു നൊബേൽ സമ്മാനം ലഭിച്ചിട്ടുള്ള ജാപ്പനീസ് നോവലിസ്റ്റ് യസുനാരി കവാബാത്ത ആത്മഹത്യ ചെയ്തു.

12.2007-അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്ന സുനിത വില്യംസ്‌ ബഹിരാകാശ മാരത്തോൺ നടത്തി റിക്കോർഡിട്ടു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി