HISTORY TODAY APRIL 21

HISTORY TODAY APRIL 21
HISTORY TODAY APRIL 21

1. സെക്രട്ടേറിയറ്റ് ദിനം 

2.ദേശീയ സിവിൽ സർവീസ് ദിനം-1947-ഇന്ത്യയിലെ ആദ്യ ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ സർദാർ വല്ലഭായ് പട്ടേൽ അഭിസംബോധന ചെയ്തു. ഈ ദിനം സിവിൽ സർവീസ് ദിനമായി ആചരിക്കുന്നു.

3.ദേശാടന മത്സ്യ ദിനം.

4.കിന്റർ ഗാർട്ടൻ ദിനം . 1782-കിന്റർ ഗാർട്ടന്റെ ഉപജ്ഞാതാവ് ഫ്രെഡറിക് ഫ്രോബൽ ജർമനിയിൽ ജനിച്ചു.

5.ലോക സർഗാത്മക ദിനം.

6. B.C. 753-റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.

7.1910-വിശ്വോത്തര അമേരിക്കൻ സാഹിത്യകാരൻ മാർക്ക് ട്വൈൻ അന്തരിച്ചു.

8.1924-കേട്ടാലും കേട്ടാലും കൊതി തീരാത്ത അനശ്വര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പി. ഭാസ്കരൻ ജന്മമെടുത്തിട്ട് 96-വർഷം പിന്നിടുന്നു.

9.1938-  “സാരേ ജഹാംസെ അച്ഛാ ” രചിച്ച മഹാകവി അല്ലാമാ മുഹമ്മദ്‌ ഇക്ബാൽ ഈ ലോകത്തോട് യാത്ര പറഞ്ഞ ദിനം

10.1944-ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

11.1972-നാസയുടെ അപ്പോളോ -16 ചന്ദ്രനിലിറങ്ങി.

12.2013-‘മനുഷ്യ കമ്പ്യൂട്ടർ ‘എന്നു വിശേഷിപ്പിക്കപ്പെടുന്ന ശകുന്തളാദേവി ബാങ്ലൂരിൽ അന്തരിച്ചു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.