HISTORY TODAY APRIL 23

HISTORY TODAY APRIL 23
HISTORY TODAY APRIL 23

1.സെന്റ് ജോർജ് ദിനം -A.D.303-പലസ്തീനായിൽ നിന്നുള്ള റോമൻ പടയാളിയും ഡയക്ളീഷൻ ചക്രവർത്തിയുടെ അംഗരക്ഷകനുമായിരുന്ന ജോർജ് (വിശുദ്ധ ഗീവർഗീസ് )രക്തസാക്ഷിയായി.

 2.ലോക പുസ്തക ദിനം /അന്തർദേശീയ പകർപ്പവകാശ ദിനം.

3. യു. എൻ. സ്പാനിഷ് ഭാഷാ ദിനം.

4.1564- വിശ്വ സാഹിത്യത്തിലെ ആദ്യത്തെ പേര് വില്യം ഷേക്‌സ്‌പിയറിന്റെ  ജന്മ ദിനം.  ഇംഗ്ലണ്ടിൽ വാർവിക്ഷയർ നഗരത്തിലുള്ള സ്ട്രാറ്റ്ഫോഡ് -അപോൺ -എവോണിലാണ് ജനിച്ചത്. ഇടവകപ്പള്ളിയിലെ രജിസ്റ്റർ പ്രകാരം ഏപ്രിൽ 26-നാണ് മാമോദീസ മുക്കിയത്. 1616ഏപ്രിൽ 23-നായിരുന്നു മരണം. ഏപ്രിൽ 25-ന് ഹോളി ട്രിനിറ്റി ദേവാലയത്തിൽ സംസ്കരിച്ചു.

5.1616-വിശ്വസാഹിത്യത്തിലെ അപൂർവ രചനകളിലൊന്നായ ഡോൺ ക്വിക്സ്സോട്ടിന്റെ രചയിതാവ് മീഗൽ സെർവാന്റസ്  സ്പെയിനിലെ മാഡ്രിഡിൽ അന്തരിച്ചു.

6. 1850-ആംഗലേയ കവി വില്യം വേർഡ്‌സ്‌വർത്ത്‌ ഇംഗ്ലണ്ടിൽ അന്തരിച്ചു.

7.1858-ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ്‌ പ്ലാങ്ക് ജർമനിയിലെ ഹോൾസ്റ്റെയ്‌നിൽ ജനിച്ചു.

8. 1905-സ്വാതന്ത്ര്യ സമര സേനാനി കുട്ടിമാളു അമ്മ പൊന്നാനിയിൽ ആനക്കര ഗ്രാമത്തിൽ ജനിച്ചു.

9. 1920-അംഗാരയിൽ ഗ്രാൻഡ് നാഷണൽ അസംബ്ലി ഓഫ്‌ തുർക്കി സ്ഥാപിച്ചു.

10.1935-മലയാള നോവലിസ്റ്റും ചെറു കഥാകൃത്തുമായ കാക്കനാടന്റെ ജന്മദിനം.

11.1921-വാടപ്പുറം പി. കെ. ബാവായുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യകാല തൊഴിലാളി പ്രസ്ഥാനമായ “തിരുവിതാംകൂർ ലേബർ അസോസിയേഷൻ “ആലപ്പുഴ കളപ്പുഴ ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനം ചെയ്തു.

12.1992-ഇരുപതാം നൂറ്റാണ്ടിലെ മികച്ച സംവിധായകരിൽ ഒരാളായ സത്യ ജിത്ത് റേ കൊൽക്കത്തയിൽ അന്തരിച്ചു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.