HISTORY TODAY APRIL 24

HISTORY TODAY APRIL 24
HISTORY TODAY APRIL 24

1.മാനവ ഏകതാ ദിനം- മുഴുവൻ മനുഷ്യരാശിക്കും വേണ്ടി ബാബ ഗുർബച്ചൻ സിംഗ്‌ജി നടത്തിയ ത്യാഗത്തിന്റെ വാർഷികദിനമാണ് ഈ ദിവസം.

2.ലോക ക്രിക്കറ്റ് ദിനം-1973-ലോക ക്രിക്കറ്റിലെ കോഹിനൂർ സച്ചിൻ തെണ്ടുൽക്കറിന്റെ ജന്മദിനം.

3.1908-അമേരിക്കയിലെ ലൂസിയാനയിലും മിസിസ്സിപ്പിയിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ കനത്തനാശം.

4.1916-ഈസ്റ്റർ കലാപത്തിന് തുടക്കം -ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ ഐറിഷ് ദേശീയവാദികൾ ഈസ്റ്റർ തിങ്കളാഴ്ച തുടങ്ങിയ കലാപം 3 ദിവസം നീണ്ടുനിന്നു.

5.1967. സോയൂസ് 1 ബഹിരാകാശ പേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.

6.1990-ഹബിൾ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ സ്പേസ് ഷട്ടിൽ (STS 31) ദൗത്യം കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.

7.2005. നേപ്പാളിലെ ഗ്യാനേന്ദ്ര മഹാരാജാവ് 2002-ൽ പിരിച്ചുവിട്ട പാർലമെന്റ് വീണ്ടും വിളിച്ചു കൂട്ടി.

8.2005-ക്ളോണിങ്ങിലൂടെ സ്‌നപ്പി എന്ന ആദ്യ നായ്ക്കുട്ടി പിറന്നു. (ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞരായിരുന്നു ഇതിനു പിന്നിൽ).

9.2011-ഭാരതീയ ദർശനത്തിനു സ്വന്തം ജീവിതത്തിലൂടെ പുതിയൊരു മാനം നൽകിയ സത്യസായി ബാബ പുട്ടപർത്തിയിൽ സമാധിയായി.

10.2017-ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ പരിസ്ഥിതി പുരസ്‌കാരം ഒഡിഷയിലെ ഫ്രഫുല്ല സമന്തരയ്ക്കു ലഭിച്ചു.

11.ഗ്രീക്ക് ഇതിഹാസത്തിലെ ട്രോയ് നഗരം നാമാവശേഷമായ ദിനം. ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡിനും ഒഡീസിക്കും പശ്ചാത്തലമായ യുദ്ധമാണ് ട്രോജൻ യുദ്ധം. ഗ്രീസും അയൽ രാജ്യമായ ട്രോയിയും (ഇലിയം )തമ്മിൽ 10-വർഷം നീണ്ടു നിന്ന പോരാട്ടമാണ് ഇത്. ക്രിസ്തുവിന് മുൻപ് 1194-1184 കാലത്താണ് യുദ്ധം നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്.

സമ്പാദനം: ജോസ് ചന്ദനപ്പള്ളി.