HISTORY TODAY APRIL 25

HISTORY TODAY APRIL 25
HISTORY TODAY APRIL 25

1. ഡി. എൻ. എ. ദിനം. 1953-ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി. വാട്സൺ എന്നിവർ ഡി. എൻ. എ. ഘടനയുടെ പുത്തനറിവുകൾ വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.

2. ലോക മലേറിയ ബോധവൽക്കരണ ദിനം -2007മുതൽ വേൾഡ് ഹെൽത്ത്‌ അസംബ്‌ളിയുടെ 60-ആം സമ്മേളനം ദിനാചരണം തുടങ്ങാൻ തീരുമാനിച്ചു.

3. ലോക പെൻഗ്വിൻ ദിനം.

4.1859-ബ്രിട്ടന്റെയും ഫ്രാൻസിന്റെയും എഞ്ചിനീയർമാർ ചേർന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി.

5.1874-റേഡിയോ കണ്ടുപിടിച്ച ഗൂഗ്ലിയെൽമോ മാർക്കോണി ഇറ്റലിയിലെ ബോളോണയിൽ ജനിച്ചു.

6.1885-ആത്മവിദ്യാസംഘം സ്ഥാപകൻ വാഗ്ഭടാനന്ദൻ ജനിച്ചു.

6.1893-മലയാളത്തിന്റെ മഹാമനീഷി ഡോ. ഹെർമൻ ഗുണ്ടർട്ട് ജർമനിയിലെ കാൽവിലിൽ അന്തരിച്ചു.

7.1901-ന്യൂയോർക്ക് ആദ്യമായി വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബന്ധമാക്കി.

8.1966-ഏറ്റവും നല്ല ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വർണമെഡൽ രാമു കാര്യാട്ടിന്റെ ചെമ്മീനിനു ലഭിച്ചു.

9.1977-രാജൻകേസിലെ ഹൈക്കോടതി വിധിയെത്തുടർന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ രാജിവെച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി (36വയസ്സ്) എ. കെ. ആന്റണി തിരഞ്ഞെടുക്കപ്പെട്ടു.

9. 1990-ഡിസ്കവറിയിൽ ബഹിരാകാശത്ത് എത്തിച്ച ഭീമൻ ഹബിൾ സ്പേസ്   ദൂരദർശിനി ഭ്രമണ പഥത്തിലെത്തി.

10.1996-കഥാപ്രസംഗത്തെ ജനകീയമാക്കിയ വി. സംബശിവൻ അന്തരിച്ചു.

11.1999-നെടുമ്പാശ്ശേരി വിമാനത്താവളം രാഷ്ട്രപതി കെ. ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു.

12.2015-നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 10000-ത്തിലധികം ആളുകൾ മരണപ്പെട്ടു.

സമ്പാദനം : ജോസ് ചന്ദനപ്പള്ളി.