1.ഭൂകമ്പമാപിനി ദിനം -1900-അമേരിക്കൻ ഭൂകമ്പമാപിനി ശാസ്ത്രജ്ഞനായ ചാൾസ്. എഫ്. റിക്ടറിന്റെ ജന്മദിനം.
2. ലോക ബൗദ്ധിക സ്വത്താവകാശ ദിനം-2000-മുതൽ ലോക ബൗദ്ധിക സ്വത്താവകാശ സംഘടനയുടെ ആഭിമുഖ്യത്തിൽ ഈ ദിനാചരണം തുടങ്ങി.
3.1731-റോബിൻസൺ ക്രൂസോയുടെ രചയിതാവ് ഡാനിയേൽ ഡിഫോ അന്തരിച്ചു.
4.1762-കർണാടക സംഗീത സമ്രാട്ട് ശ്യാമശാസ്ത്രികൾ അന്തരിച്ചു .
5.1920-ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ കുംഭകോണത്ത് അന്തരിച്ചു.
6.1933-ഗസ്റ്റപ്പോ എന്ന നാസി ജർമനിയുടെ രഹസ്യ പോലീസ് സ്ഥാപിതമായി.
7.1937-സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഹിറ്റ്ലറുടെ സേന ഗുർണിക്ക നഗരത്തിൽ ബോംബിട്ടു.
8.1943-സോവിയറ്റ് നഗരമായ സ്മോളൻസ്കിനടുത്തുള്ള കാത് യിൻ വനത്തിൽ 4400 പോളിഷ് പട്ടാളക്കാരെ മുട്ടുക്കുത്തിച്ചു വെടിവെച്ചു കൊന്ന നിലയിൽ കണ്ടെത്തി.
9.1964-ടാൻഗ്വനിക്കയും സാൻസിബാറും ചേർന്ന് ടാൻസാനിയ രൂപീകൃതമായി.
10.1986-ലോകം നടുക്കിയ ചെർണോബിൽ ആണവ ദുരന്തത്തിന് 34-വയസ്സ്.
11.2005-ശ്രീരാമകൃഷ്ണമിഷന്റെയും മഠത്തിന്റെയും അദ്ധ്യക്ഷനായിരുന്ന സ്വാമി രംഗനാഥാനന്ദ കൊൽക്കത്തയിൽ അന്തരിച്ചു.
12.2012-ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 1-ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിച്ചു.
സമ്പാദനം: ജോസ് ചന്ദനപ്പള്ളി.
Leave a Reply