HISTORY TODAY APRIL 27

HISTORY TODAY APRIL 27
HISTORY TODAY APRIL 27

1.മോഴ്സ് കോഡ് ദിനം. 1791-സാമുവേൽ മോഴ്സ് ചാൾസ് ടൗണിൽ പിറന്നു. ഇലക്ട്രിക്കൽ ടെലിഗ്രാഫ് കണ്ടുപിടിച്ചത് ഇദ്ദേഹമാണ്.

2.1124-ഡേവിഡ് ഒന്നാമൻ സ്കോട്ട്ലാൻഡ് രാജാവായി.

3.1521-ഫെർഡിനാന്റ് മഗല്ലനെ മാക്റ്റാൻ ദ്വീപുകാർ വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. ആദ്യമായി ഭൂമിയെ ചുറ്റിസഞ്ചരിച്ചത് മഗല്ലനാണ്.

4.1904-ആംഗലേയ കവിയായ സെസിൽഡേ ലൂയിസ് ജനിച്ചു.

5.1918- “ചിരിയുടെ മെത്രാപ്പോലീത്ത” എന്നറിയപ്പെടുന്ന മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്ത 103-ന്റെ നിറവിൽ.

6.1930-ദേശാഭിമാനി ടി. കെ. മാധവന്റെ സ്മൃതി ദിനം.

7.1936-ആധുനിക സ്റ്റാറ്റിസ്റ്റിക്സിന്റെ ജനയിതാവ് കാൾ പിയേഴ്‌സൺ ഇംഗ്ലണ്ടിൽ അന്തരിച്ചു.

8.1941-രണ്ടാം ലോക മഹായുദ്ധം -ജർമൻ സൈന്യം ഏഥൻസിൽ പ്രവേശിച്ചു.

9.1945-ഇറ്റലിയിൽ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസോളിനിയെ കമ്മ്യുണിസ്റ്റ് പോരാളികൾ വധിച്ചു.

10. 1994-ഗാബണിലെ ലിബ്രെവില്ലിയിൽ നടന്ന വിമാനാപകടത്തിൽ സാംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.

11.1981-കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു.

12.2005- ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനമായ എയർബസ് എ. 380ആദ്യമായി പറന്നു.

സമ്പാദനം: ജോസ് ചന്ദനപ്പള്ളി.