HISTORY TODAY APRIL 28

HISTORY TODAY APRIL 28
HISTORY TODAY APRIL 28

1.ലോക തൊഴിൽ സുരക്ഷിതത്വ ആരോഗ്യദിനം. ആഗോളതലത്തിൽ തൊഴിൽ അപകടങ്ങളും രോഗങ്ങളും തടയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഈ ദിനാചരണം നടത്തുന്നു.

2.തൊഴിലാളി ഓർമ ദിനം.

3.1792-ഫ്രാൻസ് ഓസ്ട്രിയൻ നെതർലണ്ടിനെ (ഇന്നത്തെ ബെൽജിയം )ആക്രമിച്ചു. ഇത്‌ ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ചു.

4.1900-റേഡിയോ ജ്യോതിശാസ്ത്രത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയ ജാൻ ഊർത്ത് നെതർലണ്ടിൽ  ജനിച്ചു. തമോദ്രവ്യത്തിനു തെളിവു കണ്ടെത്തിയ ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

5.1913-ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വർക്കി ചെത്തിപ്പുഴയിൽ ജനിച്ചു.

6.1920-മലബാർ ജില്ലാരാഷ്ട്രീയ സമ്മേളനം മഞ്ചേരി കൽക്കോണി മൈതാനിയിൽ നടന്നു. മലബാർ കലാപത്തിന് വേണ്ട ഊർജ്ജം ലഭ്യമായത് ഈ സമ്മേളനത്തിൽ നിന്നാണ്.

7.1928-നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കർ ആലപ്പുഴ ജില്ലയിലെ കാവാലം ഗ്രാമത്തിൽ ജനിച്ചു.

8.1937-സദ്ദാം ഹുസൈൻ ഇറാക്കിലെ തിക്രിത്തിൽ ജനിച്ചു.

9.ഇറ്റലിയുടെ സ്വേഛാധിപതി ബെനിറ്റോ മുസോളിനിയെ വെടിവെച്ചു കൊന്നു കെട്ടിത്തൂക്കി.

10.1952-ജപ്പാനിൽ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.

11.2001-അമേരിക്കൻ കോടീശ്വരനായ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരിയായി.

12.2008-പത്ത് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിച്ചുകൊണ്ട്‌ ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചു.

സമ്പാദനം: ജോസ് ചന്ദനപ്പള്ളി.