HISTORY TODAY APRIL 3

HISTORY TODAY APRIL 3
HISTORY TODAY APRIL 3

1.1504-കൊച്ചിയും കോഴിക്കോടും തമ്മിൽ കൊടുങ്ങല്ലൂർ യുദ്ധം:പോർട്ടുഗീസുകാർ കൊടുങ്ങല്ലൂർ പിടിച്ചടക്കി.

2.1680-മറാത്ത സാമ്രാജ്യ സ്ഥാപകൻ ശിവജി ചക്രവർത്തി അന്തരിച്ചു.

3.1860-ലോകത്തിലെ ആദ്യത്തെ എക്സ്പ്രസ്സ് മെയിൽ (കുതിരയോട്ടക്കാരൻ മെയിൽ കൈമാറുന്ന രീതി )അമേരിക്കയിലെ മിസൗറിയിൽ നിന്നു യാത്ര തിരിച്ചു.

4.1871-മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചിൽ ബെയ്ലി ഇംഗ്ളണ്ടിലെ ഷിന്റണിൽ അന്തരിച്ചു.

5.1914-ഇന്ത്യ -പാക് യുദ്ധത്തിൽ ഇന്ത്യൻ സൈന്യാധിപനായിരുന്ന ഫീൽഡ് മാർഷൽ സാം മനേക്ഷാ ജനിച്ചു.

6. 1914-മലബാർ മാന്വൽ രചിച്ച വില്യം ലോഗൻ എഡിൻബർഗിൽ അന്തരിച്ചു.

7.1916-ക്രിസ്ത്യൻ മിഷൻ പ്രവർത്തകൻ ജോൺ യേശുദാസിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ വെച്ച് തിരുവിതാംകൂർ അയ്യനവർ മഹാസഭ രൂപികരിച്ചു.

8.1922-സോവിയറ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു.

9.1928-ലൂയിസ് കാരൾ രചിച്ച “ആലീസിന്റെ അത്ഭുത ലോകം “എന്ന കൃതിയുടെ കയ്യെഴുത്തുപ്രതി 15400 ഡോളറിന് വിറ്റു.

10.1929-ബെൻസ് കാർ രൂപകല്പന ചെയ്ത ജർമൻ എൻജിനിയർ ബെൻസ് കാൾ മാൻഹേം അന്തരിച്ചു.

11.1952-ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭ (കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് )നിലവിൽ വന്നു.

12.1973-മൊബൈൽ ഫോണിന്റെ പിതാവായ മാർട്ടിൻ കൂപ്പർ തന്റെ സെൽ ഫോണിലൂടെ അമേരിക്കയിലെ മറ്റൊരു ഫോൺ കമ്പനിയുടെ എം. ഡി. ഡോ. ജോൺ എസ്. എങ്ഗലിനെ വിളിച്ച് യഥാർത്ഥ സെല്ലുലാർ ഫോണിലൂടെയാണ് താൻ സംസാരിക്കുന്നതെന്ന് അറിയിച്ചു.

13.1992-കെ. ജെ. യേശുദാസിനെ ആജീവനാന്തകാലം ആസ്ഥാനഗായകനായി നിയമിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിറക്കി.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.