HISTORY TODAY APRIL 5

1. ദേശീയ കപ്പലോട്ടദിനം. -1919-മുംബൈയിൽ നിന്നും ലണ്ടനിലേക്ക് എസ്. എസ്. റോയൽറ്റി എന്ന കപ്പൽ യാത്ര തിരിച്ചു. ഈ ദിനം ദേശീയ കപ്പലോട്ട ദിനമായി ആചരിക്കുന്നു.

2.1588-ജ്യാമിതീയ തത്വങ്ങളെ വ്യക്തമായി ചിത്രീകരിച്ചതോമസ് ഹോബ്സ് ഇംഗ്ലണ്ടിൽ ജനിച്ചു.

3. 1804-സ്കോട്ട്ലന്റിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാ പതനം.

4.1827-ആന്റിസെപ്റ്റിക് ശസ്ത്രക്രീയയ്ക്കു തുടക്കം കുറിച്ച ജോസഫ് ലിസ്റ്റർ ജനിച്ചു.

5. 1897-ഗ്രീസും തുർക്കിയും തമ്മിൽ 30-ദിന യുദ്ധം എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു.

6. 1908-ഇന്ത്യൻ ഉപപ്രധാന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബിഹാറിലെ സർസാം ഗ്രാമത്തിൽ ജനിച്ചു.

7.1922-ഇന്ത്യയിൽ സ്ത്രീ വിമോചനപ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ട പണ്ഡിത രമാഭായി സരസ്വതി പൂനെയിൽ അന്തരിച്ചു.

8. 1930-ഉപ്പുസത്യാഗ്രഹം -ദണ്ഡിയാത്രയുടെ പരിസമാപ്തി.

9. 1940-ദീനബന്ധു സി. എഫ്. ആൻഡ്രൂസ് കൊൽക്കത്തയിൽ അന്തരിച്ചു.

10. 1957-കേരളത്തിൽ ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

11.1993-മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അന്തരിച്ചു.

12.2008-മലയാളിയായ പാർവതി ഓമനക്കുട്ടന് മിസ്സ് ഇന്ത്യാ കിരീടം ലഭിച്ചു.

13-2016-ഇന്ത്യയും ഒമാനുമായുള്ള നയതന്ത്രബന്ധത്തിന്റെ 60-ആം വാർഷികത്തിന്റെ സ്മരണയ്ക്കായി പ്രത്യേക തപാൽ സ്റ്റാപ് ഒമാൻ പുറത്തിറക്കി.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.