1. ലിംഗാതീത ശാക്തീകരണ ദിനം.
2.വികസനത്തിനും സമാധാനത്തിനും സ്പോർട്ട്സിനുമായുള്ള ദിനം.
3.1930-ഉപ്പുസത്യാഗ്രഹ ദിനം -മാർച് 12.ന് ഗാന്ധിജിയും 78-സന്നദ്ധ പ്രവർത്തകരും സബർമതിയിൽ നിന്നാരംഭിച്ച കാൽനട സത്യാഗ്രഹ യാത്ര 386 കി. മീ. സഞ്ചരിച് ഏപ്രിൽ 6-ന് രാവിലെ 6-30 ന് ദണ്ഡി കടപ്പുറത്ത്എത്തിച്ചേർന്ന് നിയമം മറികടന്നു ഉപ്പ് കുരുക്കിയെടുത്തു
4.1909-അമേരിക്കൻ പര്യവേക്ഷകൻ റോബർട്ട് പിയറിയും സംഘവും ഉത്തരധ്രുവം കീഴടക്കി.
5. 1520-ഇറ്റാലിയൻ ചിത്രകാരനും ശില്പിയുമായ റാഫേൽ സാൻസിയോ ഉർബിനോയുടെ സ്മൃതിദിനം.
6. 1732-അർണോസ് പാതിരിയുടെ ചരമദിനം.
7. 1919-റൗലറ്റ് ആക്റ്റിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സത്യാഗ്രഹമിരുന്നു. 8.1928- ഡി. എൻ. എ യുടെ തന്മാത്രാഘടന കണ്ടെത്തിയ ജെയിംസ് വാട്സൺ ഷിക്കാഗോയിൽ ജനിച്ചു.
9. 1930-മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം തുടങ്ങി.
10. 1932-മലയാള ഹാസ്യസാഹിത്യകാരൻ വി. കെ. എൻ. എന്ന വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ തൃശ്ശൂരിനടുത്തുള്ള തിരുവിൽവാമലയിൽ ജനിച്ചു.
11.1966-മിഹിർസെൻ പാക് കടലിടുക്ക് നീന്തികടക്കുന്നു.
12.1973-നിരൂപണ ചക്രവർത്തി കുട്ടികൃഷണ മാരാരുടെ സ്മൃതി ദിനം.
13.2013-പായ് വഞ്ചിയിൽ ലോകം ചുറ്റാനിറങ്ങിയ അഭിലാഷ് ടോമി ദൗത്യം പൂർത്തിയാക്കി 150-ദിവസങ്ങൾക്കു ശേഷം മുംബൈയിൽ തീരമണഞ്ഞു.
സമ്പാദനം :ജോസ് ചന്ദനപ്പള്ളി.
Leave a Reply