HISTORY TODAY APRIL 8

HISTORY TODAY APRIL 8
HISTORY TODAY APRIL 8

1.അന്താരാഷ്ട്ര റൊമാനി ദിനം -1971-നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള റോമാക്കാർ ലണ്ടനിനടുത്തുള്ള ഓർപിംഗ്ടണിൽ ഒത്തുചേർന്ന് റൊമാന ദിനമാചരിക്കാൻ തീരുമാനിച്ചു.

2.1857-ലെ ആദ്യ രക്തസാക്ഷി മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ ദിനം.

3. 1861-ലിഫ്റ്റ് കണ്ടുപിടിച്ച എലിഷ ഗ്രേവ്സ് ഓട്ടിസ് അന്തരിച്ചു.

4. 1869-ആധുനിക ന്യൂറോ -സർജറിയുടെ പിതാവായ ഹാർവി കുഷിങ് അമേരിക്കയിൽ ജനിച്ചു.

5.1894-വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ചാറ്റർജി അന്തരിച്ചു.

6.1911-പ്രകാശസംശ്ലേഷണത്തിന്റെ സങ്കീർണ്ണതകൾ വെളിപ്പെടുത്തിയ അമേരിക്കൻ ബയോകെമിസ്റ്റ്മെൽവിൻ കാൽവിൻ മിനസോട്ടയിൽ ജനിച്ചു.

7.1924- നാടകകൃത്തും  തിരക്കഥാകൃത്തും  ചലച്ചിത്ര സംവിധായകനുമായ തോപ്പിൽ ഭാസിയുടെ ജന്മദിനം.

8.1929-ഭഗത് സിംഗും ബതുകേശ്വർ ദത്തും ചേർന്ന് കേന്ദ്ര നിയമ സഭയിലേക്കു ബോംബെറിഞ്ഞു.

9.1933-മാമൂലുകളെ വെല്ലുവിളിച്ച് കപ്പൽയാത്ര നടത്തിയ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ ലണ്ടനിലേക്കുള്ള യാത്രാ മദ്ധ്യേ മാർപാപ്പയെ സന്ദർശിച്ചു.

10.1938-യു. എൻ. സെക്രട്ടറി ജനറലായിരുന്ന കോഫി അന്നൻ ഘാനയിലെ കുമാസിയിൽ ജനിച്ചു.

11.1973-ക്യുബിസ്റ്റ് ശൈലിയുടെ പ്രോദ്ഘാടകൻ പാബ്ലോ പിക്കാസോ വിടചൊല്ലിയ ദിനം.

12.2013-ഉരുക്കു വനിത എന്നറിയപ്പെട്ട മുൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ അന്തരിച്ചു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.