HISTORY TODAY APRIL 9

HISTORY TODAY APRIL 9
HISTORY TODAY APRIL 9

1.1241-ലിഗ്നിറ്റ്സ് യുദ്ധം :ഹോളണ്ടിന്റെയും ജർമനിയുടെയും സൈന്യത്തെ മംഗോളിയ കീഴടക്കി.

2. 1370-തിമൂറി സാമ്രാജ്യത്തിന്റെ സ്ഥാപനം -തിമൂർ അമീറായി സ്ഥാനമേറ്റു.

3. 1624-ഷേക്‌സ്‌പിയർ കാലഘട്ടത്തിലെ(എലിസബത്തൻ കാലഘട്ടം ) മുഖ്യ ഗദ്യ സാഹിത്യകാരൻ ഫ്രാൻസിസ് ബേക്കൻ ലണ്ടനിൽ  അന്തരിച്ചു.

4. 1770-ക്യാപ്റ്റൻ ജെയിംസ് കൂക്ക് ഓസ്‌ട്രേലിയയിലെ ബോട്ടണി ഉൾക്കടൽ കണ്ടെത്തി.

5.1893-ബഹുഭാഷാപണ്ഡിതനും വിപ്ലവകാരിയുമായ രാഹുൽ സാംകൃത്യായൻ ഉത്തർപ്രദേശിലെ പന്താഹിയിൽ ജനിച്ചു.

6. 1928-ഗർഭശ്രീമാൻ സ്വാതിതിരുനാൾ രാമവർമ 16- വയസ്സ് പൂർത്തിയായതിനെ തുടർന്ന് സിംഹാസനാരോഹണം ചെയ്തു.

7.1940-രണ്ടാം ലോകമഹായുദ്ധം :ഡെൻമാർക്കിലേക്കും നോർവേയിലേക്കും ജർമനി കടന്നുകയറി.

8.1949-പ്രമുഖ പുരാസസ്യശാസ്ത്രജ്ഞൻ ബീർബൽ സാഹ്‌നി അന്തരിച്ചു.

9. 1953-ആദ്യ ത്രിമാന ചലച്ചിത്രമായ “ഹൗസ് ഓഫ്‌ വാക്സ്” അമേരിക്കയിൽ പ്രദർശനം ആരംഭിച്ചു.

10. 1957-സൂയസ് കനാൽ കപ്പൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു.

11- 1967-ബോയിങ് -737-ന്റെ ആദ്യ പറക്കൽ.

12.1969-ഇംഗ്ലണ്ടിലെ ബസ് ജീവനക്കാരായ സിക്കുകാർക്ക്‌ ടർബൻ ധരിക്കാനും ദീക്ഷ വളർത്താനും അനുമതി ലഭിച്ചു.

13.1991-ജോർജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി.