മീശപുളിമലയിൽ മഞ്ഞു വീഴ്ച മാത്രമല്ല….ഒരു സ്വർഗ്ഗം ഉണ്ട്…

മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?? ഇതാണലോ സ്ഥിരം ഡയലോഗ് !! ഞാൻ നിങ്ങളോട് ചോദിക്കുന്നത് മറ്റൊന്നാണ്. മീശപുലിമലയിൽ ഒരു സ്വർഗം ഉണ്ട് !! മീശപുലിമലയിലെ സ്വർഗം കണ്ടിട്ടുണ്ടോ ??? അതു കാണണമെങ്കിൽ അതിരാവിലെ അങ്ങ് ചെല്ലണം, സഹ്യ മലനിരകളുടെ ഉയരങ്ങളിലേക് !!ആ ഉയരങ്ങളിലേക് എത്തി ചേർന്നാൽ ആദ്യം നിങ്ങളെ കാത്തു നില്കുന്നത് കേരളത്തിലെ അതിമനോഹരമായ ഒരു സൂര്യോദയം ആണ്. പൊന്നിന്റെ നിറമുള്ള ആകാശവും, പൊന്നിൻ കിരണങ്ങൾ തട്ടി തിളങ്ങുന്ന പുല്ലും മലനിരകളും, ഉദിച്ചു വരുന്ന സൂര്യനും ചുറ്റും മലനിരകളും !! ഇതിനൊക്കെ പുറമെ പഞ്ഞി കെട്ടുകളെ മാറ്റി നിർത്തുന്ന മേഘങ്ങളുടെ തടാകവും !!മീശപുലിമലയിലെ യാത്രയിൽ ഈ സൺറൈസ് വ്യൂ പോയിന്റ് ഇൽ നിന്ന് പോകാൻ സാധ്യത കൂടുതലാണ് !! അത്രമേൽ മനോഹരമാണ് ആ ദൃശ്യം, എന്നാൽ അവിടെ നിന്നു ഇനിയും 4 കിലോമീറ്റർ നടന്നാലേ നമ്മൾ മീശപുളിമലയുടെ നെറുകയിൽ എത്തുകയുള്ളൂ, അവിടെയാണ് ഞാൻ പറഞ്ഞ സ്വർഗം ! കേരളത്തിലെ സ്വർഗം ❤️ അവിടെത്തെ കാഴ്ചകൾ വർണിക്കാൻ പറ്റിയ വാക്കുകൾ ഒന്നും എന്റ പക്കലില്ല, അവിടെ നിൽകുമ്പോൾ ഞാൻ സ്വർഗത്തിൽ അല്ലെ നില്കുന്നത് !! ഇതാണല്ലേ സ്വർഗം !! എന്നൊക്കെയുള്ള ചിന്തകൾ തീർച്ചയായ്യും നമ്മുടെ മനസിലേക്ക് കടന്നു വരും ! ആ അത്ഭുത സ്ഥലത്തിന് നിറങ്ങൾ കൂട്ടാൻ ആയി തണുത്ത കാറ്റും, കാറ്റിനോടൊപ്പം മീശപുലിമലയിൽ മഞ്ഞും വീശിക്കൊണ്ടിരിക്കും !! ചില നേരങ്ങളിൽ മേഘങ്ങൾക്ക് ഉള്ളിൽ പെട്ടുപോകുന്ന സ്വർഗീയ അനുഭവവും നിങ്ങൾക്കു ലഭിക്കും !! പോയിട്ടില്ലെങ്കിൽ ഉടനെ പോകുക, ജീവിതത്തിൽ തന്നെ മറക്കാനാവാത്ത ഒരു ദൃശ്യവും അനുഭവവും നിങ്ങൾക്കു ലഭിക്കും ✌️

ഇനി ഇവിടേക്ക് എത്തി ചേരുന്നത് എങ്ങനെ ആണെന്നു പറയാം, ചാർളി സിനിമ മുൻപ് കൊളുക്കുമലൈ വഴി ഇതിലേക്കു അനുവാദം കൂടാതെ ട്രെക്ക് ചെയ്യാമായിരുന്നു, എന്നാൽ പരിസ്ഥിതി താറുമാറാകുന്നത് കണ്ടു ആ വഴി ഉള്ള പ്രേവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ് !! ഇപ്പോൾ ഇവിടേക്ക് എത്തണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ, കേരള ഫോറെസ്റ്റ് ടെവേലോപ്മെന്റ്റ് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ട്രെക്കിങ് ബുക്ക്‌ ചെയുക !! തലേ ദിവസം വൈകീട്ടത്തെ ചായ തൊട്ടു പിറ്റേ ദിവസം ഉച്ചയ്ക്കാതെ ഭക്ഷണം അടക്കം, രാത്രിയിൽ ബേസ് ക്യാമ്പിൽ ടെന്റ് താമസം, ട്രെക്ക് ചെയ്യാൻ ഗൈഡ് സഹായം എന്നിവ അടങ്ങുന്ന പാക്കേജ് ആണ് നിലവിലുള്ളത് !! അതിന്റെ മറ്റു ഡീറ്റെയിൽസ് അവരുടെ ഓൺലൈൻ സൈറ്റ് ഉണ്ട്, എന്തേലും സംശയം ഉള്ളവർ കമന്റ്‌ ചെയുക, കഴിയുന്ന വിധം സഹായിക്കാം !!

വിവരണം, ചിത്രങ്ങൾ : നെസ്റ്റർ സൈമൺ