TRAVELING IS NOT SOMETHING YOU’RE GOOD AT.IT’S SOMETHING YOU DO LIKE BREATHING

njaansanchari
Nithya Renjith

SANJAY GANDHI NATIONAL PARK…

പുതിയ യാത്രാവിശേഷങ്ങളുമായി വീണ്ടും ഞങ്ങൾ വന്നിരിക്കുകയാണ്…
ഈ നാലുചുവരുള്ള വീട്ടിലോ, ഓഫീസ് മുറികളിലോ ശ്വാസം മുട്ടുമ്പോൾ ഒരിക്കലെങ്കിലും നമ്മൾ വിചാരിച്ചിരിക്കാം എല്ലാം ഇട്ടെറിഞ്ഞു ആരും എത്താത്തൊരിടം തേടി ഒരു യാത്ര……….
അതെ, പണ്ടാരോ പറഞ്ഞപോലെ, “TRAVELING IS NOT SOMETHING YOU’RE GOOD AT.IT’S SOMETHING YOU DO LIKE BREATHING”അതെ യാത്രകൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്.ഇന്ന് മുംബൈ ഡയറീസ് നിങ്ങളെ യാത്രയുടെ പുതിയ കാഴ്ചകളിലേക്കാണ് കൂട്ടി കൊണ്ട് പോകുന്നത്………
ഈ യാത്ര ആരംഭിക്കുന്നത് മുംബൈ മെട്രോയിൽ നിന്നാണ്, മുംബൈക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്ന്. ഒരു ഞായറാഴ്ച, മെട്രോ ഇറങ്ങി നേരെ നടന്നു ചെല്ലുന്നത് വെസ്റ്റേൺ റെയിൽവേയുടെ അന്ധേരി സ്റ്റേഷനിലേക്കാണ്. മുംബൈയുടെ നാഡി ഞരമ്പുകളായ ലോക്കൽ ട്രെയിനിലാണ് ഇനി നമ്മുടെ തുടർന്നുള്ള യാത്ര. സ്റ്റേഷനുകൾ ഓരോന്നായി പിന്നിട്ടു. അതാ അടുത്ത അനൗൺസ്‌മെന്റ് വന്നു “अगला स्टेशन बोरीवली”.മുംബൈ ട്രെയിനുകളിൽ സഞ്ചരിച്ചവർക്കറിയാം ഇതു അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു.


അതെ, ഇന്നത്തെ നമ്മുടെ ഡെസ്റ്റിനേഷൻ ബോറിവാലിയിലെ, “സഞ്ജയ്‌ ഗാന്ധി നാഷണൽ പാർക്ക്‌ “ആണ്. ഇതിനു ബോറിവാലി ദേശീയോദ്യാനം എന്ന പേരുകൂടി ഉണ്ടുകെട്ടോ. എത്ര പോയാലും മനസുമടുക്കാത്തൊരിടം. കാണാനോ കാഴ്ചകൾ ഏറെ. ഇവിടേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത് ഒരു പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും ആണ്. ടിക്കറ്റ് എടുത്തു അകത്തേക്കു ചെന്നാൽ ചുറ്റും മരങ്ങൾ, അതിന്റെ നടുവിലൂടെ വിശാലമായ ടാറിട്ട റോഡ്. സില്മേലൊക്കെ പറയണപോലെ ഈ ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ എന്ന് തോന്നിപ്പോവും ഉള്ളിലോട്ടു ചെല്ലുമ്പോൾ. വേണമെങ്കിൽ സ്വന്തം വാഹനത്തിൽ ഇവിടെയെല്ലാം ചുറ്റിക്കറങ്ങാം. കൂടാതെ ഇവിടെനിന്നും ബസ് സവാരിയും ഉണ്ട്. ഞങ്ങൾ നോക്കിയപ്പോൾ ഒരു സൈഡിൽ സൈക്കിളുകൾ നിരന്നിരിക്കുന്നു. അത് കണ്ടപ്പോൾ ഒരു കൗതുകം. ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്നതുപോലെ ഈ ‘WORMHOLE’ ഒക്കെ ഉണ്ടെങ്കിൽ, നമുക്ക് FUTURE ൽ നിന്ന് PAST ലേക്ക് പോകാമെങ്കിൽ, എല്ലാവരും അവനവന്റെ കുട്ടികാലത്തേക്കാണ് മടങ്ങിപ്പോവുക, അതുറപ്പ്. ആ മത്സരിച്ചുള്ള സൈക്കിൾ ചവിട്ടലുകൾ മറക്കാനാവാത്ത ബാല്യകാല സ്മരണകളാണ്. അങ്ങനെ രണ്ട് സൈക്കിളുകൾ എടുത്തു ഞങ്ങൾ യാത്ര തുടങ്ങി. റോഡിന്റെ ഇരുവശവും കാട്. കയറ്റങ്ങളും ഇറക്കങ്ങളും കേറിയിറങ്ങി മുന്നോട്ട് സൈക്കിൾ ആഞ്ഞു ചവിട്ടി. ഇടക്ക് റോഡ്‌ മുറിച്ച് കടക്കുന്ന മാൻ കൂട്ടങ്ങളും അരുവികളും ഇവിടുത്തെ ട്രൈബൽസിന്റെ ചെറിയ ചെറിയ വീടുകളും പിന്നിട്ട് Kanheri Caves ലക്ഷ്യമിട്ടു മുന്നോട്ട്. ഹിസ്റ്ററിയും ജോഗ്രഫിയും ഒന്നും വിശദികരിക്കുന്നില്ല എനിക്ക് അറിയില്ലതാനും 😁നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ഗുഹകൾക്ക്. ബുദ്ധ സംസ്കാരങ്ങളുടെ മരിക്കാത്ത ശിലാസ്മാരകങ്ങൾ. ഓരോ ഗുഹകളും ഒന്നിലൊന്നു മികച്ചത്. പടുകൂറ്റൻ തൂണുകൾ, ബുദ്ധപ്രതിമകൾ എല്ലാം പാറയിൽ മനോഹരമായി കൊത്തിയെടുത്തിരിക്കുന്നു. ഒരു ഗുഹയിൽ നിന്ന് അടുത്തതിലേക്ക് പിന്നെ അടുത്തതിലേക്ക് മനസ് അങ്ങനെ കൊതിച്ചുകൊണ്ടേയിരിക്കും. എണ്ണിയാലൊടുങ്ങാത്ത ഗുഹകൾ, ഒരുദിവസം കൊണ്ട് കാണാവുന്നതിലുമധികം. പ്രാചിന സംസ്കാരങ്ങളുടെ പെരുമ വിളിച്ചോതുന്ന തിരുശേഷിപ്പുകൾ. മനസിനും ശരീരത്തിനും കുളിർമ പകരുന്ന എന്തോ ഒന്നുണ്ട് ഇവിടുത്തെ ഈ അന്തരീക്ഷത്തിന് എന്ന് തോന്നിപ്പോവും. കാഴ്ചകൾ തീരുന്നില്ല ഇതുകൂടാതെ വിവിധതരം ചിത്രശലഭങ്ങളുടെ butterfly garden, memorial ghandhi tekdi, recreational boating, കാടിനുള്ളിലൂടെയുള്ള വന റാണി ട്രെയിൻ യാത്ര അങ്ങനെ അങ്ങനെ. അനേകം സസ്യ, ജന്തു,ജാലങ്ങളുടെ കലവറയാണിവിടം….. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു…… കാഴ്ചകൾകണ്ട ആവേശത്തിൽ മത്സരിച്ചു സൈക്കിൾ ചവിട്ടി തിരിച്ചിറങ്ങുമ്പോൾ ഒരു വീഴ്ചയൊക്കെവീണു സൈക്കിൾ തിരിച്ചേല്പിക്കുമ്പോൾ മനസ്സിൽ വീഴ്ചയുടെ വേദനയേക്കാൾ കണ്ട കാഴ്ചകളുടെ മനോഹാരിതയായിരുന്നു………………. ഈ വീഴ്ചയെല്ലാം പുതിയയാത്രകളിലേക്കുള്ള ചവിട്ടുപടികളാണ്………….
മുംബൈ ഡയറീസിന്റെ പുതിയകാഴ്ചകൾ തേടിയുള്ള യാത്ര തുടരും……..

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മെന്റുകളായി പ്രതീക്ഷിക്കുന്നു……..

നിത്യ രഞ്ജിത്ത് — Mumbai Diaries