ശ്രീലങ്കയിലെ രാജപക്സ അന്താരാഷ്ട്ര വിമാനത്താവളം.ആളൊഴിഞ്ഞ, വിമാനങ്ങൾ ഇറങ്ങാത്ത ഈ എയർപോർട്ട് തെക്കൻ ശ്രീലങ്കയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈയിടെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഗോതബയ രാജ്പക്സ ജയിച്ചതോടെ ഭരണം മാറിയതിനാൽ ഇത്രയും കാലം അവഗണിക്കപ്പെട്ടിരുന്ന ഈ എയർപോർട്ട് അടുത്തു തന്നെ മറ്റു അന്താരാഷ്ട്ര എയർപോർട്ടുകൾ പോലെ പ്രാധാന്യം നേടും എന്നാണ് പ്രതീക്ഷ.

ഇപ്പോൾ കൊളംബോ എയർപോർട്ട് മാത്രമാണ് അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം ശ്രീലങ്കയിൽ പോയപ്പോൾ ഈ ആളില്ലാ എയർപോർട്ട് സന്ദർശിച്ചു. 100 രൂപയാണ് സന്ദർശന ഫീസ്- ഇതാണ് ഏക വരുമാനo.

ജപ്പാനിൽ നിന്നു വന്ന രണ്ടു കാർഗൊ വിമാനങ്ങൾ മാത്രം അവിടെ ഉണ്ടായിരുന്നു. തുടക്കത്തിൽ ഗൾഫ് നാടുകളിലേക്ക് സർവീസ് ഉണ്ടായിരുന്നത്രെ. ഭരണം മാറിയപ്പോൾ അത് നിർത്തി. വീണ്ടും രാജപക്സ കുടുംബത്തിന് അധികാരം കൈവന്നതോടെ ഇവിടെ പ്രാധാന്യം ഏറും എന്നാണ് വിലയിരുത്തൽ. ഇടയ്ക്ക് ഇന്ത്യ ഈ എയർപോർട്ട് വാങ്ങാനും ഓപ്പറേഷൻ നടത്താനും ശ്രമിച്ചത് വൻ പ്രധിഷേധം കാരണം ഉപേക്ഷിച്ചു.
വിവരണവും ചിത്രങ്ങളും : ഉണ്ണികൃഷ്ണൻ