ഒരു തുർക്ക്മെനിസ്ഥാൻ യാത്ര

കസാക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്ക്മെനിസ്ഥാൻ.

1925 മുതൽ തുർക്ക്മെനിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു 1991 ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടഇതോടെ സ്വതന്ത്രരാജ്യമായിലോകത്തിലെതന്നെ ആറാമത്തെ വലിയ പ്രകൃതി വാതക ശേഖരം ഈ രാജ്യത്തുണ്ട് എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമർത്തപ്പെടുന്ന ഒരു ജനതയാണ് തുറക്കുമെൻ ജനത.

മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ്. യുറൊപ്പിന്റെ ഭംഗി തുർക്ക്മെൻ നഗരങ്ങളിലെല്ലാം കാണാമെങ്കിലും ജീവിതസാഹചര്യങ്ങൾ അതീവ ദയനീയമാണ്. ചരിത്രപരമായി ഇന്തൊ ഇറാനികൾ വസിക്കുന്ന ഈ രാജ്യത്ത് അടിസ്ഥാനപരമായ വിശ്വാസം ഇസ്ലാം മതമാണ് എന്നാൽ ഞാൻ കണ്ട പലരും മതവിശ്വാസികളായിരുന്നില്ല വിരലിലെണ്ണാവുന്ന പള്ളികൾ മാത്രമേ എനിക്കവിടെ കാണാൻ കഴിഞ്ഞുള്ളൂ.

ഇനിയെൻറെ യാത്രയിലേക്ക് കിടക്കുകയാണ്.

ഞാൻ ദുബായിൽ നിന്നും തുറക്കുമെനിസ്താന്റെ തലസ്ഥാനനഗരമായ അശ്ഗബാത്തിലേക്കാണു യാത്ര തിരിച്ചത്. അവിടുത്തെ ഗവൺമെൻറിൻറെ പ്രത്യേക അതിഥിയായി എല്ലാവർഷവും നടക്കുന്ന Horse Day സെലിബ്രേഷൻ ഭാഗമായിട്ടാണ് ആണ് ഈ യാത്ര, യാത്ര ഗവൺമെന്റിന്റെ അണ്ടറിലായിരുന്നു അതുകൊണ്ടുതന്നെ യാത്രയിലുടനീളം പ്രത്യേക പരിഗണന ലഭിക്കുകയുണ്ടായി.

രാജ്യത്തിൻറെ മേന്മകൾ എല്ലാം വിളിച്ചോതുന്ന തരത്തിലുള്ള ഉള്ള പരിപാടികൾ ആയിരുന്നു വഴിയിലല്ലം ഞങ്ങളെ കാത്തിരുന്നത്, ഞങ്ങളെ കൊണ്ടുപോയ പ്രോഗ്രാമുകളിലെല്ലാം പ്രത്യേക അതിഥിയായി പരമാധികാരിയായ പ്രസിഡന്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ നല്ല സെക്യൂരിറ്റി ചെക്കിങിനു വിധേയമായിരുന്നു.

എല്ലാവർഷവും പ്രോഗ്രാമുകൾ നടത്തപ്പെടുന്നു അവിടുത്തെ സർക്കാറിൻറെ കീഴിലാണ് ഈ ആഘോഷ പരിപാടികൾ നടത്തപ്പെടുന്നത് പ്രോഗ്രാം നടക്കുന്ന വഴിയിലുടനീളം തുർക്ക്മെൻ പതാകയും പൂക്കളുമായി വരിവരിയായി തുർക്ക്മെൻ സുന്ദരികൾ വഴിയൊരുക്കി കൊണ്ട് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വരിവരിയായി നിൽക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമായിരുന്നു.

മണിക്കൂറുകളോളം നീണ്ടു നില്ക്കുന്ന ആ പ്രോഗ്രാം കഴിയുന്നതുവരെ അവരവിടെ തന്നെ ഒരാവേശവും കുറയാതെ അവരുടെ ദേശിയ ഗാനവുമാലപിച്ച് അവിടെ തന്നെ നിൽക്കും. ഇടക്കിടക്ക് വരുന്ന തണുത്ത കാറ്റിൽ പതാകകളും പൂക്കളും പാറി നടക്കുന്നത് കാണാൻ തന്നെ അധീവ ഭംഗിയായിരുന്നു വരി നിൽക്കുന്നവരിൽ എല്ലാ പ്രായത്തിലുള്ളവരും ഉണ്ടായിരുന്നു അവളുടെ രാജ്യത്തിൻറെ പ്രസിഡന്റിനെ കാത്തിരിക്കുന്ന അല്ലെങ്കിൽ കാണാൻ കഴിയുന്ന നല്ല അവസരമായാണു അവരതിനെ ഉപയോഗപ്പെടുത്തിയിരുന്നത്.

ടൂറിസം ഉയർത്തെഴുന്നേൽപ്പിന്റെ വക്കിലാണ് എന്നാൽ വാണിജ്യപരമായിട്ട് അയൽരാജ്യങളുമായി നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

അഥിതി സൽക്കാരത്തിൽ അവർ മുൻപന്തിയിലാണ്, അവിടെയുള്ള എൻറെ സുഹൃത്ത് ആൽത്തി മുഹമ്മദ് നല്ല ഒരു പാർട്ടി തന്നെ അറേഞ്ച് ചെയ്തു തന്നു. ഇറാനുമായി അതിർത്തിപങ്കിടുന്ന മലനിരകളുടെ താഴ്വരയിൽ ചെറുതായി ഒഴുകുന്ന നീർച്ചാലുകളുടെ അടുത്തായിട്ട് അദ്ദേഹത്തിന്റെ കൂട്ടുകാരുമൊത്ത് ഒരു സായാഹ്നം അടിച്ചുപൊളിക്കുകയുണ്ടായി തൊട്ടപ്പുറത്ത് അവധി ആഘോഷിക്കുന്ന ചെറിയ ഫാമിലി കളെയും ഞങ്ങൾക്ക് കാണാനും പരിജയപ്പെടാനും പറ്റി, എല്ലാവരും വളരെ സ്നേഹത്തൊടെയാണു പെരുമാറിയത് ഇനിയും വരണമെന്ന് അവർ നിർബന്ധിക്കുകയും ഉണ്ടായി

ഹോർസ് ഡേ സെലിബ്രേഷൻ മൂന്ന് ദിവസമായിരുന്നു ഈ മൂന്നു ദിവസവും വ്യത്യസ്ത പരിപാടികളാൽ സമ്പുഷ്ടമായിരുന്നു. Flat Race, Show Jumping Competition, 40km Endurance അങ്ങനെ പലതരത്തിലുള്ള പ്രോഗ്രാമുകളാൽ സമ്പന്നമായിരുന്നു ഓരോ ദിനങ്ങളും

ഭാഷയുടെ ഒരു പ്രശ്നം നല്ലപോലെ യാത്രയിലുടനീളം അനുഭവിച്ചിരുന്നു തുർക്ക്മെൻ റഷ്യൻ ഭാഷകളാണ് കൂടുതലായും അവിടെ ഉപയോഗിക്കുന്നത് അതുകൊണ്ട് എനിക്ക് അവസാനം ചിത്രം വരച്ചു കൊടുക്കേണ്ടി വന്നു ബാക്കിയുള്ളത് ഞാൻ ആംഗ്യ ഭാഷയിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു പലയിടത്തും ഇൻറർനെറ്റിന്റെ സ്പീഡ് കുറവുമൂലമാണ് ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നത്

ഇത്തരം പരിജയപ്പെടലുകൾ ഉണ്ടായത് കൊണ്ട് പോകുന്ന വഴിയിൽ അവർ നമ്മളെ മാടിവിളിക്കും എന്നിട്ട് എന്തെങ്കിലും ചെറിയ ഭക്ഷണസാധനങ്ങൾ തന്നിട്ട് കഴിച്ചൊ എന്നുപറയും അതൊക്കെ നല്ലൊരു അനുഭവമായിരുന്നു, അവരും അത് ആസ്വദിക്കുന്നപൊലെ എനിക്കും തൊന്നി, എനിക്കവിടെ കാണാൻ കഴിഞ്ഞത് ഇന്ത്യക്കാരോട് അവർക്ക് ഒരു പ്രത്യേക പ്രിയമുള്ള പോലെയാണ്, പലരും ഹിന്ദി പാട്ടുകൾ കേൾക്കാറുണ്ടന്ന് പറയുകയുണ്ടായി.

യൂറോപ്പിലെ തെരുവീഥികളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ആശ്ഗബാത്ത് സിറ്റി രൂപകല്പന ചെയ്തിരിക്കുന്നത് എല്ലാ ബിൽഡിങ്ങുകൾ ക്കും ഒരേ നിറവും ഏകദേശം ഒരേ രൂപകൽപ്പനയും ആണ് , നല്ല ഭംഗിയുള്ള റോഡുകളും അതിനു ചുറ്റും മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന പച്ചപ്പുകളും ഒരേ നിറത്തിലും തരത്തിലുമുള്ള വസ്ത്രങ്ങളണിഞ്ഞ് കൂട്ടംകൂട്ടമായി ബസുകൾ കാത്തുനിൽക്കുന്ന സ്ത്രീകളെയും ഓരോ നഗര യാത്രയിലും എനിക്ക് കാണാൻ പറ്റി ആണുങ്ങളുടെ അസാന്നിധ്യം എല്ലാ യാത്രകളിലും എനിക്കനുഭവപ്പെട്ടു അവിടെ കുടുംബത്തിൻറെ ഉത്തരവാദിത്വം കൂടുതലായി സ്ത്രീകളിലാണ് അതുകൊണ്ടായിരിക്കും ഇങ്ങനെ കാണപ്പെടുന്നത്

കല്യാണം കഴിക്കണമെങ്കിൽ സ്ത്രീകൾക്ക് അങ്ങോട്ട് പൈസ കൊടുക്കേണ്ട അവസ്ഥ ഉള്ളതിനാൽ പലരും വിവാഹിതരാവാത്തവരാണുഎന്നിരുന്നാലും പരസ്പരബഹുമാനവും സന്തോഷവും അവരിൽ കാണുകയുണ്ടായി നഗരമധ്യത്തിൽ നിന്നും പുറത്തേക്ക് പോവുന്തൊറും മരുഭൂമി പോലെ പരന്നു കിടക്കുന്ന പ്രദേശങളാണു അത്ര കുറവല്ലാത്ത വിസ്തീർണം ഉള്ള രാജ്യമാണ് തുർക്ക്മെനിസ്ഥാൻ അതുകൊണ്ടുതന്നെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും അധികമായി കാണപ്പെടുന്നു

എന്തു ജോലിയും ചെയ്യാൻ തയ്യാറുള്ള ഒരു ജനതയാണ് അതിൽ സ്ത്രീകളെ പ്രത്യേകം എടുത്തുപറയേണ്ടതാണ് കാരണം പറമ്പിലും ഹോട്ടലുകളിലും ലും റോഡ് ക്ലിനിങ്ങിലും ഏതു മേഖലയിൽ ആണെങ്കിലും സ്ത്രീകളാണ് കൂടുതലായും ജോലി ചെയ്യുന്നത് കാണാൻ കഴിഞ്ഞത് ഒരു പക്ഷേ അവരുടെ ജീവിത സാഹചര്യം ആയിരിക്കും ഇതിനെല്ലാം കാരണം. ലൈൻ ബസ് ആണ് അവരുടെ യാത്രാമാർഗ്ഗം, വസ്ത്രധാരണം എടുത്തുപറയേണ്ട ഒന്നാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഉപയോഗിക്കുന്ന മാക്സി പോലുള്ള പച്ചയും ചുവപ്പും ഉള്ള ഒരുതര ഡ്രസ്സ് ആണ് സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്നത്, അതുപോലെ ആണുങ്ങളാണെങ്കിൽ സ്യൂട്ട് ആണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്.

അതുപോലെതന്നെ വിദ്യാഭ്യാസമേഖല വളരെ പരിതാപകരമാണ്, എനിക്ക് അറിയാൻ കഴിഞ്ഞത് 10 12 ക്ലാസ് വരെയുള്ള പഠനത്തിനുശേഷം അവരെല്ലാം പലതരം ജോലികളിലേക്ക് ഏർപ്പെടുകയാണ് പണമുള്ളവർ മൊസ്കൊയിലും ബലാറസിലും പോയിട്ട് പഠനം പൂർത്തീകരിക്കുന്നുണ്ട്89 ശതമാനം മുസ്ലിങ്ങൾ ആണെങ്കിലും മദ്യവിൽപ്പനയിൽ അവർക്ക് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എല്ലാം സൂപ്പർമാർക്കറ്റുകളിലും നമ്മുടെ നാട്ടിൽ സൊഡയും വെള്ളവും വിൽക്കുന്നത് പൊലെ മദ്യവും വിൽക്കപ്പെടുന്നു, അവിടെ അതൊരു പ്രശ്നമല്ല എന്നാണ് എനിക്ക് തോന്നുന്നത് കാരണം അധിക പേരും കുറച്ചെങ്കിലും ഇതൊക്കെ ഉപയൊഗിക്കുന്നവരാണു (അല്ലാത്തവരും ഉണ്ട്ട്ടൊ).

ആദ്യമായിട്ടാണ് ഞാൻ ഇത്രയൊക്കെ എഴുതുന്നത് എല്ലാം ഉൾക്കൊള്ളിക്കാൻ പറ്റിയോ എന്ന് എനിക്കറിയില്ല ഞാൻ ഒരിക്കലും എങ്ങനെ എഴുതണം എന്ന് വിചാരിച്ചിട്ട് പോലുമില്ല കിട്ടുന്നത് പുതിയൊരു അറിവായി കോട്ടെ എന്ന ഉദ്ദേശം മാത്രമേ ഇതിലുള്ളൂ പോരായ്മകൾ ക്ഷമിക്കുമല്ലോ അല്ലേ

വിവരണം, ചിത്രങ്ങൾ താഹിർ ടി. കെ.